പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ 47കാരനായ പിതാവിന് ആജീവനാന്തം തടവ്

കാസര്‍കോട് (www.evisionnews.co): പ്രായപൂര്‍ത്തിയാകാത്ത മകളെ വര്‍ഷങ്ങളോളം പീഡിപ്പിച്ച കേസില്‍ പ്രതിയായ പിതാവിനെ കോടതി ആജീവനാന്തം തടവിനും കാല്‍ ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 47കാരനെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി മരണം വരെ തടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴതുക പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. ഒമ്പതുവയസുമുതല്‍ 16 വയസുവരെ മകളെ പിതാവ് പീഡിപ്പിച്ചുവെന്നാണ് കേസ്. ഇക്കാര്യം പെണ്‍കുട്ടി മാതാവിനെ അറിയിച്ചിരുന്നുവെങ്കിലും പീഡനം തടയാന്‍ ഒരുശ്രമവും നടത്തിയിരുന്നില്ല. 

ഇതേതുടര്‍ന്ന് പെണ്‍കുട്ടി സ്‌കൂള്‍ അധികൃതരെ പീഡന വിവരം അറിയിക്കുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിനെ വിവരമറിയിച്ചു. ചൈല്‍ഡ് ലൈന്‍ പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും തുടര്‍ന്ന് 2017 ഡിസംബര്‍ 27ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പിതാവിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത പൊലീസ് പീഡനവിവരം മറച്ചുവെച്ചതിന് മാതാവിനെ രണ്ടാം പ്രതിയാക്കിയിരുന്നു. അന്നത്തെ കാസര്‍കോട് സി.ഐ അബ്ദുല്‍ റഹീമാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം നല്‍കിയത്. വിചാരണ പൂര്‍ത്തിയായതോടെ പിതാവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി മാതാവിനെ വിട്ടയച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?