കേരളത്തില്‍ ചരിത്രം സൃഷ്ടിച്ച് രാഹുല്‍ ഗാന്ധി; വയനാട്ടിലെ വിജയം 4,31,770 വോട്ടിന്

വയനാട്:(www.kvartha.com 23/05/2019) കേരളത്തില്‍ ചരിത്രം സൃഷ്ടിച്ച് രാഹുല്‍ ഗാന്ധി വയനാട്ടില്‍ 4,31,770 വോട്ടിന് വിജയിച്ചു. കേരളത്തില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ ഇത്രയും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച് പാര്‍ലമെന്റിലേക്ക് പോകുന്നത്. അപ്രതീക്ഷിതമായി ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖിനെ വയനാട് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് രാഹുല്‍ വന്നതോടെ പിന്മാറുകയായിരുന്നു.

രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം കേരളത്തില്‍ വലതുതരംഗം സൃഷ്ടിക്കാന്‍ സഹായകമായിരുന്നു. വടക്കന്‍ കേരളത്തില്‍ ആഞ്ഞടിച്ച രാഹുല്‍തരംഗത്തില്‍ എല്‍ഡിഎഫ് പാടെ ഇല്ലാതായ കാഴ്ചയാണ് നാം കണ്ടത്. വടക്കന്‍ കേരളത്തില്‍ ഒരു സീറ്റ് പോലും എല്‍ഡിഎഫിന് ലഭിച്ചിട്ടില്ല.

രാഹുല്‍ ഗാന്ധി 7,06,367 വോട്ടുകളും സിപിഐയുടെ വി പി സുനീര്‍ 2,74,597 വോട്ടുകള്‍ നേടി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിഡിജെഎസിന്റെ തുഷാര്‍ വെള്ളാപ്പള്ളി 78,816 വോട്ടുകള്‍ നേടി. എസ്ഡിപിഐയുടെ ബാബു മണി 5,426 വോട്ടുകള്‍ നേടിയിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Wayanadu, Kerala, Election, Trending, Result, Rahul Gandhi, won, UDF, LDF, Rahul Gandhi won by huge lead


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?