സിസിടിവി ദൃശ്യം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച് 'ഇയാളെ പിടികൂടാന്‍ സഹായിക്കണം' എന്നാവശ്യപ്പെട്ട കേരള പോലീസ് ഒടുവില്‍ പെരുംകള്ളനെ പിടികൂടി; പിടിയിലായത് കുപ്രസിദ്ധ അന്തര്‍ സംസ്ഥാന മോഷ്ടാവ് മരിയാര്‍ ഭൂതം, 40 വര്‍ഷത്തിനിടെ നടത്തിയത് 400 ലേറെ മോഷണങ്ങള്‍

കൊച്ചി: (www.kvartha.com 04/05/2019) മോഷണ സ്ഥലത്തുനിന്നും ലഭിച്ച സിസിടിവി ദൃശ്യം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച് കൊണ്ട് 'ഇയാളെ പിടികൂടാന്‍ സഹായിക്കണം' എന്നാവശ്യപ്പെട്ട കേരള പോലീസ് ഒടുവില്‍ ആ പെരുംകള്ളനെ പിടികൂടി. കുപ്രസിദ്ധ അന്തര്‍ സംസ്ഥാന മോഷ്ടാവ് മരിയാര്‍ ഭൂതം എന്ന് അറിയപ്പെടുന്ന തമിഴ്‌നാട് ചെന്നൈ സ്വദേശി വെപ്പേരി പുരസൈവാക്കം ഗോപി എന്ന ലോറന്‍സ് ഡേവിഡ് (62) ആണ് പിടിയിലായത്.

കൊച്ചി സിറ്റി പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ രാത്രികാല പട്രോളിംങ് ശക്തമാക്കി നടത്തിയ അന്വേഷണത്തിലാണ് പോലീസിനെ കണ്ട് ബൈക്ക് വെട്ടിച്ച് കടക്കാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്ന് പിടികൂടിയത്. പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ ക്രൈം നമ്പര്‍ 709 /19 U/s 457, 380, 461 IPC പ്രകാരമുള്ള മോഷണക്കേസിലെ മോഷ്ടാവെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങളാണിതെന്നും ആളെ കണ്ടെത്തിയാല്‍ വിവരമറിയിക്കണമെന്നും ആവശ്യപ്പെട്ട് കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ഇക്കഴിഞ്ഞ ഏപ്രില്‍ 13ന് ദൃശ്യങ്ങളും വിവരണവും പങ്കുവച്ചിരുന്നു. ശനിയാഴ്ച കൊച്ചിയില്‍ വെച്ചാണ് പ്രതി പിടിയിലായത്.


കേരളം, തമിഴ്‌നാട്, പോണ്ടിച്ചരി എന്നീ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ കഴിഞ്ഞ 40 വര്‍ഷത്തിലധികമായി വീടുകളും കടകളും രാത്രികാലങ്ങളില്‍ കുത്തിത്തുറന്ന് മോഷണം നടത്തി
പോലീസിന്റെ കണ്ണ് വെട്ടിച്ച് നടന്നിരുന്നയാളാണ് അറസ്റ്റിലായ പ്രതിയെന്ന് പോലീസ് പറഞ്ഞു. 40 വര്‍ഷത്തിലധികമായി വലുതും ചെറുതുമായ 400 ലധികം മോഷണങ്ങള്‍ ഇയാള്‍ നടത്തിയിട്ടുണ്ടെന്നാണ് വിവരം.

തമിഴ്‌നാട്ടിലെയും, പോണ്ടിച്ചേരിയിലെയും വിവിധ സെന്‍ട്രല്‍ ജയിലുകളിലായി 20 വര്‍ഷത്തിലധികം ശിക്ഷ അനുഭവിച്ചിട്ടുള്ള ഗോപി തമിഴ്‌നാട്ടില്‍ അഞ്ച് പ്രാവശ്യം ഗുണ്ടാ ആക്ട് പ്രകാരം കേസുകളില്‍ പെട്ട് ശിക്ഷ
അനുഭവിച്ചിട്ടുമുണ്ട്. 2018 നവംബറില്‍ പോണ്ടിച്ചേരി ജയിലില്‍ നിന്നും ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി കേരളത്തിലെത്തി തിരുവനന്തപ്പുരം, എറണാകുളം, തൃശൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തി ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു. ഇതിനിടെയാണ് പോലീസിന്റെ പിടിയിലാകുന്നത്. ചെന്നൈ പുരസരവാക്കം പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മോഷണ കേസില്‍ പോലീസ് അന്വേഷണം
ഊര്‍ജ്ജിതമാക്കിയപ്പോഴാണ് പ്രതി കേരളത്തിലേക്ക് കടന്ന് മോഷണം നടത്തി വന്നിരുന്നത്.

News, Kochi, Kerala, Police, Facebook, CCTV, CCTV footage released by police on robbery case

തിരുവനന്തപുരം, കൊച്ചി സിറ്റികളിലെ വിവിധ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ മോഷണം നടത്തി മുങ്ങി നടന്ന പ്രതിയെക്കുറിച്ച് യാതൊരുവിധ വിവരങ്ങളും ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി പ്രതിയെ പറ്റിയുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തിയത്. സംഭവസ്ഥലത്തു നിന്ന് ലഭിച്ച സി സി ടി വി ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചതിനാല്‍ പ്രതിയെ കണ്ടെത്താന്‍ സഹായകമായിയെന്ന് പോലീസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

ഇയാളുടെ മുറിയില്‍ നിന്ന് മോഷണത്തിന് ഉപയോഗിക്കുന്ന ഇരുമ്പ് കമ്പി, സ്‌ക്രൂ ഡ്രൈവറുകള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും പ്രതിക്കെതിരെ കേസുള്ളതിനാല്‍ കൂടുതല്‍ തുടരന്വേഷണം പ്രതിക്കെതിരെ നടത്താനാണ് പോലീസ് നീക്കം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related News: ഇയാളെ കാണിച്ചുതരാമോ? മോഷണ സ്ഥലത്തുനിന്നും ലഭിച്ച വീഡിയോ ദൃശ്യവുമായി പോലീസിന്റെ അഭ്യര്‍ത്ഥന




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Infamous Robbery case accused arrested in Kochi, Kochi, News, Kerala, CCTV, Robbery, Facebook, Police, Enquiry, Court, Remanded.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?