4 വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പരീക്ഷ എഴുതി, 32 പേരുടെ ഉത്തരക്കടലാസ് തിരുത്തി; 3 അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍, പരീക്ഷ എഴുതിയത് പ്രിന്‍സിപ്പലിന്റെ ഒത്താശയോടെ; വില്ലനായത് കൈയ്യക്ഷരം

തിരുവനന്തപുരം: (www.kvartha.com 10.05.2019) ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്കായി അധ്യാപകന്റെ ആള്‍മാറാട്ടം. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന പരീക്ഷയില്‍ രണ്ടു വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പേപ്പര്‍ പൂര്‍ണമായും 32 വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ തിരുത്തുകയും ചെയ്തതായി കണ്ടെത്തി.

ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ പി.കെ. ജയശ്രീയുടെ അന്വേഷണത്തിലാണ് ഗുരുതരമായ കൃത്യവിലോപം നടന്നതായി കണ്ടെത്തിയത്. കോഴിക്കോട് മുക്കത്തിനടുത്ത് നീലേശ്വരം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ഗുരുതരമായ ക്രമക്കേട് നടന്നത്. സംഭവത്തില്‍ പ്രിന്‍സിപ്പല്‍ അടക്കം രണ്ട് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനും അഡീഷനല്‍ ഡപ്യൂട്ടി ചീഫുമായ നിഷാദ് വി.മുഹമ്മദിന്റെ ഒത്താശയോടെയാണ് അധ്യാപകന്‍ പരീക്ഷ എഴുതിയതെന്നായിരുന്നു ആരോപണം.

Teachers, principal suspended for writing exam for students, Thiruvananthapuram, News, Education, Suspension, Allegation, Teachers, Probe, Police, Students, Kerala

ഈ സ്‌കൂളിലെ രണ്ടു വിദ്യാര്‍ഥികള്‍ക്കുവേണ്ടി രണ്ടാം വര്‍ഷ ഇംഗ്ലീഷ് പരീക്ഷയും രണ്ടു വിദ്യാര്‍ഥികള്‍ക്കായി ഒന്നാം വര്‍ഷ കംപ്യൂട്ടര്‍ പരീക്ഷയും ഓഫിസിലിരുന്ന് എഴുതുകയും 32 കുട്ടികളുടെ ഉത്തരക്കടലാസ് തിരുത്തുകയും ചെയ്തതായാണു കണ്ടെത്തല്‍. തുടര്‍ന്ന് ഇദ്ദേഹത്തെയും പരീക്ഷാ ഡപ്യൂട്ടി ചീഫും ചേന്നമംഗലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനുമായ പി.കെ.ഫൈസല്‍, ചീഫ് സൂപ്രണ്ടും നീലേശ്വരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലുമായ കെ.റസിയ എന്നിവരെയുമാണു സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരെ ആള്‍മാറാട്ടത്തിന് ഉള്‍പ്പെടെ കേസ് എടുക്കുന്നതിനു പോലീസില്‍ പരാതി നല്‍കും.

മൂല്യനിര്‍ണയത്തിനിടെയാണു ക്രമക്കേട് ശ്രദ്ധയില്‍പെട്ടത്. വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസിലെ കയ്യക്ഷരം സമാനമാണെന്നു കണ്ടാണു സംശയം തോന്നിയത്. മുതിര്‍ന്നവരും കൂടുതല്‍ പഠിപ്പുള്ളവരുമായ ആരോ ആണ് അവ എഴുതിയതെന്നായിരുന്നു സംശയം. കൂടുതല്‍ പരിശോധനയ്ക്കായി അവ പരീക്ഷാബോര്‍ഡിലേക്ക് അയച്ചു.

തുടര്‍ന്ന് ഈ കുട്ടികളുടെ വിവിധ വിഷയങ്ങളിലെ പരീക്ഷാപേപ്പര്‍ പല ക്യാമ്പുകളില്‍നിന്നായി വരുത്തി. അവയിലെ കൈയക്ഷരം പരിശോധിച്ച് ഇതുമായി ഒത്തുചേരുന്നില്ലെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന്, പ്രിന്‍സിപ്പലടക്കമുള്ള അധ്യാപകരെയും കുട്ടികളെയും പരീക്ഷാബോര്‍ഡ് സെക്രട്ടറി വിളിച്ചുവരുത്തി.

എന്നാല്‍ പ്രിന്‍സിപ്പലും ഡപ്യൂട്ടി ചീഫും മാത്രമാണ് എത്തിയത്. ആരോപണ വിധേയനായ അധ്യാപകന്‍ ഒഴിഞ്ഞു മാറി. പുറത്തുനിന്നുള്ള അധ്യാപകനായ ഡെപ്യൂട്ടി ചീഫ് തെളിവെടുപ്പില്‍നിന്ന് ഒഴിവാക്കണമെന്ന് അപേക്ഷ നല്‍കിയിരുന്നു. നിരപരാധികളായതിനാല്‍ കുട്ടികളെ തെളിവെടുപ്പിന് ഹാജരാക്കുന്നില്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. പരിക്ഷാ പേപ്പര്‍ എഴുതിയത് നിഷാദ് വി. മുഹമ്മദാണെന്ന് കുറ്റസമ്മതവും നടത്തി. കംപ്യൂട്ടര്‍ സയന്‍സ് പേപ്പറില്‍ കുട്ടികളെഴുതിയ തെറ്റായ ഉത്തരം തിരുത്തി ശരിയുത്തരം എഴുതിച്ചേര്‍ത്തതായും സമ്മതിച്ചു.

തുടര്‍ന്നു നടത്തിയ പരിശോധനയില്‍ അധ്യാപകന്‍ ചീഫ് സൂപ്രണ്ടിന്റെ ഉള്‍പ്പെടെ സഹായത്തോടെ സ്‌കൂള്‍ ഓഫീസിലിരുന്ന് പരീക്ഷ എഴുതുകയായിരുന്നുവെന്നു തെളിഞ്ഞു. രണ്ടു കുട്ടികളും ഈ സമയത്തു പരീക്ഷാ ഹാളിലുണ്ടായിരുന്നു.

പരീക്ഷ കഴിഞ്ഞു കുട്ടികള്‍ എഴുതിയ പേപ്പര്‍ മാറ്റി അധ്യാപകന്‍ എഴുതിയതാണു മൂല്യനിര്‍ണയത്തിന് അയച്ചത്. ഈ സാഹചര്യത്തില്‍ അവിടുത്തെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും ഉത്തരക്കടലാസ് കൂടുതല്‍ പരിശോധനയ്ക്കു വിധേയമാക്കി. അപ്പോഴാണു 32 ഉത്തരക്കടലാസുകളില്‍ തിരുത്തല്‍ വരുത്തിയതായി കണ്ടെത്തിയത്. ഈ വിദ്യാര്‍ഥികളുടെ ഫലം തടഞ്ഞുവച്ചിരിക്കുകയാണ്. വിശദ അന്വേഷണത്തിനു സര്‍ക്കാര്‍ ഉത്തരവിട്ടു.

അതേസമയം കുട്ടികളെ അധ്യാപകര്‍ സഹായിച്ചതിന് പിന്നില്‍ സാമ്പത്തിക ലക്ഷ്യമാണോ എന്നറിയാനും കൂടുതല്‍ ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാനുമാണ് അന്വേഷണം പോലീസിന് വിടാന്‍ ശുപാര്‍ശചെയ്തത്. സംഭവത്തില്‍ പ്രിന്‍സിപ്പലിന്റെ ഒത്താശ വ്യക്തമാണെന്നും വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായി സംശയിക്കുന്നുവെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രമക്കേടിന് ഉത്തരവാദികളായവരുടെ പേരില്‍ കര്‍ശന നടപടിയെടുക്കുമെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും ഹയര്‍സെക്കന്‍ഡറി, പരീക്ഷാബോര്‍ഡ് സെക്രട്ടറി ഡോ. എസ്.എസ്. വിവേകാനന്ദന്‍ അറിയിച്ചു.

പ്രിന്‍സിപ്പല്‍മാര്‍ ആവശ്യപ്പെടുന്നതുകൊണ്ടാണ് അതേ സ്‌കൂളിലെ അധ്യാപകരെ പരീക്ഷാ ചുമതലയില്‍ സഹായികളാക്കുന്നത്. ഇത് ദുരുപയോഗം ചെയ്യുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഈ രീതി അവസാനിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Teachers, principal suspended for writing exam for students, Thiruvananthapuram, News, Education, Suspension, Allegation, Teachers, Probe, Police, Students, Kerala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?