3ലക്ഷം രൂപ കൈപ്പറ്റിയ ശേഷം വീടുപണി നടത്താതെ മുങ്ങി; ചോദ്യം ചെയ്ത അയല്‍വാസിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കരാറുകാരനായ മേസ്തിരി അറസ്റ്റില്‍

പാലോട്: (www.kvartha.com 28.05.2019) മൂന്നുലക്ഷം രൂപ കൈപ്പറ്റിയ ശേഷം വീടുപണി നടത്താതെ മുങ്ങിയതിനെ ചോദ്യം ചെയ്ത അയല്‍വാസിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കരാറുകാരനായ മേസ്തിരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇടവം കോളച്ചല്‍ മീതു ഭവനില്‍ എല്‍. ക്ലമന്റാണ് (50) അറസ്റ്റിലായത്.

സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്;

കോളച്ചല്‍ നാല് സെന്റ് കോളനിയിലെ താമസക്കാരനായ എം. സുലൈമാന്‍ പിള്ളയ്ക്ക് സര്‍ക്കാരില്‍ നിന്ന് മണ്ണും വീടും പദ്ധതി പ്രകാരം അനുവദിച്ച നാല് ലക്ഷം രൂപയുടെ ആദ്യഗഡുക്കള്‍ കൈപ്പറ്റിയ ശേഷം ക്ലമന്റ് വീടുപണിയാതെ മുങ്ങി.

Man arrested for attempted murder, News, Local-News, Murder Attempt, Crime, Criminal Case, Police, Arrested, Cheating, Kerala

യഥാസമയം നിര്‍മാണം നടത്താത്തതിനാല്‍ ബാക്കി തുക ലാപ്സായതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കസേരയില്‍ ഇരിക്കുകയായിരുന്ന സുലൈമാന്‍ പിള്ളയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചവിട്ടി നിലത്തിടുകയുമായിരുന്നു.

വീഴ്ചയില്‍ ഇയാളുടെ വാരിയെല്ല് പൊട്ടി. ഒളിവില്‍പ്പോയ പ്രതിയെ പാലോട് സി.ഐ ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. എസ്.ഐമാരായ രാധാകൃഷ്ണന്‍, മധുപന്‍, ഭുവനചന്ദ്രന്‍, എ.എസ്.ഐ ഇര്‍ഷാദ്, സി.പി.ഒ സജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man arrested for attempted murder, News, Local-News, Murder Attempt, Crime, Criminal Case, Police, Arrested, Cheating, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?