പെരിയ അക്രമം; 3 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍

പെരിയ: (www.kasargodvartha.com 07.05.2019) പെരിയ കല്യോട്ടുണ്ടായ സി പി എം- കോണ്‍ഗ്രസ് സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസിനെ ആക്രമിച്ച കേസില്‍ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൂടി പോലീസ് അറസ്റ്റു ചെയ്തു. കല്യോട്ട് തട്ടുമ്മലിലെ എം കെ സതീശന്‍, വിവേക്, ഗോപകുമാര്‍ എന്നിവരെയാണ് ബേക്കല്‍ പോലീസ് അറസ്റ്റു ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ചന്ദ്രന്‍ ആറമ്പള്ളം, ഗിരീഷ്, സനല്‍, വിജിത്ത്, ആനന്ദ് എന്നിവരെയാണ് നേരത്തെ അറസ്റ്റു ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

ഞായറാഴ്ച രാത്രിയാണ് കല്യോട്ട് സി പി എം- കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ട കൃപേഷ്, ശരത്ത് എന്നിവരുടെ സുഹൃത്തുമായ ദീപു കൃഷ്ണന്റെ വീടിനു നേരെ ബോംബേറുണ്ടാവുകയും ഇതിനു പിന്നാലെ സി പി എം പെരിയ ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണന്റെ വീടും കല്യോട്ടെ വല്‍സരാജിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും തകര്‍ക്കുകയായിരുന്നു. ഇതിനിടെ വിവരമറിഞ്ഞെത്തിയ പോലീസിനു നേരെയും ആക്രമണമുണ്ടാവുകയായിരുന്നു. അക്രമത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, arrest, Police, Top-Headlines, Trending, Congress, Periya, Periya attack; 3 congress activists arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?