പച്ചക്കറി മൊത്തവിതരണക്കാരനെ കണ്ണില്‍ മുളകുപൊടി വിതറി 3 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

കാസര്‍കോട്: (www.kasargodvartha.com 28.05.2019) പച്ചക്കറി മൊത്തവിതരണക്കാരനെ കണ്ണില്‍ മുളകുപൊടി വിതറി മൂന്നു ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൊഗ്രാല്‍ പുത്തൂരിലെ സതീശന്‍ (45) ആണ് അക്രമിക്കപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ 5.30 മണിയോടെയാണ് സംഭവം. മംഗളൂരുവില്‍ നിന്ന് പച്ചക്കറിയടക്കമുള്ള സാധനങ്ങള്‍ കൊണ്ടുവന്ന് കടകളില്‍ എത്തിച്ചുകൊടുക്കുന്നയാളാണ് സതീശന്‍.

തിങ്കളാഴ്ച പുലര്‍ച്ചെ മംഗളൂരുവിലേക്ക് പോകാനായി ബസ് സ്റ്റാന്‍ഡിലേക്ക് നടന്നുപോവുന്നതിനിടെ പതിയിരുന്ന രണ്ടംഗ സംഘം ചാടിവീണ് മുളകുപൊടി മുഖത്തേക്ക് എറിയുകയും കൈവശമുണ്ടായിരുന്ന പണം കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നുവെന്നും സതീശന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Crime, Mogral puthur, complaint, Police, Vegetable wholesaler attacked
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?