കോണ്‍ഗ്രസ് നേതാവിന് ഭീഷണി; കര്‍ണാടകയില്‍ കാസര്‍കോട് സ്വദേശിയുള്‍പെടെ 3 ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ബണ്ട്വാള്‍: (www.kasargodvartha.com 28.05.2019) കര്‍ണാടകയില്‍ ബി ജെ പി തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ കോണ്‍ഗ്രസ് നേതാവിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കാസര്‍കോട് സ്വദേശിയുള്‍പെടെ മൂന്ന് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. കാസര്‍കോട് സ്വദേശി കാര്‍ത്തിക്ക് (30), ബണ്ട്വാളിലെ സച്ചിന്‍ (25), അമ്മുഞ്‌ജെയിലെ നിഷാന്ത് (23) എന്നിവരെയാണ് ബണ്ട്വാള്‍ താലൂക്ക് പോലീസ് അറസ്റ്റു ചെയ്തത്. കോണ്‍ഗ്രസ് നേതാവ് മിഥുന്‍ റായിക്കു നേരെയാണ് സംഘം ഭീഷണി മുഴക്കിയത്.
ദക്ഷിണ കന്നഡയില്‍ മിഥുന്‍ റായ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. മെയ് 23ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെയാണ് കരിയങ്കളയില്‍ വിജയാഘോഷത്തിനിടെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മിഥുന്‍ റായിക്കു നേരെ ഭീഷണിമുഴക്കിയത്. സ്ഥലത്ത് 144 പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ലംഘിച്ചാണ് വിജയാഘോഷം നടത്തിയത്. മിഥുന്‍ റായിക്കെതിരെ മോശമായ രീതിയില്‍ മുദ്രാവാക്യം വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിമുഴക്കുകയുമായിരുന്നു. തുടര്‍ന്ന് ഇത് സംഘര്‍ഷത്തിന് വഴിവെക്കുകയും ചെയ്തിരുന്നു. മിഥുന്‍ റായിയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികളെ പോലീസ് അറസ്റ്റു ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Karnataka, Mangalore, Crime, arrest, ദേശീയം, National, Bajrang Dal activists arrested for threatening to behead Congress leader Mithun Rai
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment