വിവാഹം ഉറപ്പിച്ചിരുന്ന യുവതി കാമുകനൊപ്പം പോയി; പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ ബന്ധുക്കളുടെ ഏറ്റുമുട്ടല്‍, പിടിച്ചുമാറ്റാനെത്തിയ പോലീസ് ഉദ്യോഗസ്ഥന് പരിക്ക്; 3 പേര്‍ അറസ്റ്റില്‍
തൃക്കുന്നപ്പുഴ: (www.kvartha.com 27.05.2019) വിവാഹം ഉറപ്പിച്ചിരുന്ന യുവതി കാമുകനൊപ്പം പോയതിനെ ചൊല്ലി പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ ഇരുവരുടെയും കുടുംബാംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. പിടിച്ചുമാറ്റാനെത്തിയ പോലീസ് ഉദ്യോഗസ്ഥനു പരിക്കേറ്റു. സിവില്‍ പോലീസ് ഓഫീസര്‍ സജാഹുദ്ദീനാണ് പരിക്കേറ്റത്. ഇയാള്‍ ആശുപത്രിയിലെത്തി ചികിത്സ തേടി.
സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിനെയും യുവതിയെയും ആക്രമിച്ചതിന് ഇവര്‍ക്കെതിരെ കേസെടുത്തു. അറസ്റ്റ് ചെയ്തവരില്‍ യുവതിയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരനെ പിന്നീട് വിട്ടയച്ചു. ആറാട്ടുപുഴ സ്വദേശിയുമായുള്ള വിവാഹ രജിസ്‌ട്രേഷന് വേണ്ടി തന്റെ വീട്ടിലുള്ള രേഖകള്‍ വാങ്ങിനല്‍കണമെന്ന് ആവശ്യപ്പെട്ടാണു പാനൂര്‍ സ്വദേശിനി പോലീസിനെ സമീപിച്ചത്. ഇതു പരിഹരിക്കാനാണു യുവതിയുടെ ബന്ധുക്കളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്.
ഇരുവരുടെയും ബന്ധുക്കള്‍ സ്റ്റേഷനില്‍ എത്തിയിരുന്നു. രേഖകള്‍ വീട്ടിലില്ലെന്നു പറഞ്ഞതോടെ ഇരുവിഭാഗത്തെയും രണ്ടു സമയത്തായി സ്റ്റേഷനില്‍ നിന്നു പറഞ്ഞുവിട്ടു. എന്നാല്‍ സ്റ്റേഷന്റെ പരിസരത്തു കാത്തുനിന്ന യുവതിയുടെ ബന്ധുക്കള്‍ യുവതിയെയും മറ്റുള്ളവരെയും ആക്രമിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Girl eloped with her boyfriend, News, Local-News, Eloped, Attack, Family, Police, Case, Injured, Kerala.

Powered by Info News For You

Comments
Post a Comment