പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; 3 ഭീകരരെ സൈന്യം വധിച്ചു; ഒരു സൈനികന് വീരമൃത്യു, രണ്ട് സൈനികര്‍ക്കും ഒരു നാട്ടുകാരനും പരിക്ക്

ശ്രീനഗര്‍: (www.kvartha.com 16.05.2019) ജമ്മു കശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍. മൂന്നു ഭീകരരെ സൈന്യം വധിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെ പുല്‍വാമയിലെ ദാലിപോര മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരരെ സൈന്യം വധിച്ചത്. ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു.

രണ്ട് സൈനികര്‍ക്കും ഒരു നാട്ടുകാരനും പരിക്കേറ്റിട്ടുണ്ട്. ഇവരെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി. ഈ മേഖലയില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ നടത്തിയത്. തുടര്‍ന്ന് ഒരു വീട്ടില്‍ നിന്ന് ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

Soldier Killed, 3 Terrorists Shot Dead In Encounter In J&K's Pulwama, Srinagar, News, Politics, Terrorists, Dead, Military, Hospital, Injured, Treatment, Natives, National

സ്ഥലത്തെ നാട്ടുകാരെ കവചമാക്കിയായിരുന്നു ഭീകരരുടെ ആക്രമണം. ഏതാണ്ട് ആറ് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് മൂന്ന് ഭീകരരെയും സൈന്യം വധിച്ചത്. കൂടുതല്‍ ഭീകരര്‍ ഉണ്ടായേക്കാമെന്ന സംശയത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷാ സേന തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Soldier Killed, 3 Terrorists Shot Dead In Encounter In J&K's Pulwama, Srinagar, News, Politics, Terrorists, Dead, Military, Hospital, Injured, Treatment, Natives, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?