കോവളത്ത് സവാരിക്കിടെ ബോട്ട് തിരയില്‍പെട്ട് മറിഞ്ഞു; അപകടത്തില്‍ ബോട്ട് ഡ്രൈവര്‍ക്ക് പരിക്ക്, പിതാവും 3 മക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോവളം: (www.kvartha.com 10.05.2019) കോവളത്ത് സവാരിക്കിടെ ബോട്ട് തിരയില്‍പെട്ട് മറിഞ്ഞ് പിതാവും മൂന്നു മക്കളും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കോവളം ഹവ്വാ ബീച്ചില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം. അപകടത്തില്‍ ബോട്ട് ഡ്രൈവര്‍ ഹെന്റിയെ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ബോട്ടു സര്‍വീസ് പോലീസ് നിര്‍ത്തി വച്ചു.
അപകടത്തില്‍ നിന്നും അടൂര്‍ സ്വദേശികളായ ഷിനു ഡാനിയേല്‍(40), മക്കളായ അലന്‍(17), അല്‍ന(14), ഏഞ്ചലിക്ക(8) എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. തലകീഴായി മറിഞ്ഞ ബോട്ടില്‍ നിന്നു തെറിച്ചു വീണ ഇവരെ ലൈഫ് ഗാര്‍ഡ് സൂപ്പര്‍വൈസര്‍ പ്രഭാകരന്‍, ലൈഫ് ഗാര്‍ഡുമാരായ പരമേശ്വരന്‍, അജികുമാര്‍, സന്തോഷ്, ശിവദാസന്‍ എന്നിവരും മറ്റു ബോട്ടു തൊഴിലാളികളും ടൂറിസം പോലീസും ചേര്‍ന്നാണ് രക്ഷപ്പെടുത്തി കരക്കെത്തിച്ചത്. ബോട്ടിലെ സഞ്ചാരികള്‍ ലൈഫ് ജായ്ക്കറ്റ് ധരിച്ചിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
കടല്‍ക്ഷോഭം കാരണം വൈകിട്ട് ബോട്ടിറക്കേണ്ടെന്ന ടൂറിസം പോലീസിന്റെ വിലക്കു വകവയ്ക്കാതെ ഇറക്കിയ ബോട്ടാണ് അപകടത്തില്‍പ്പെട്ടതെന്ന് കോവളം പോലീസ് പറഞ്ഞു. തീരത്തു നിന്നു പുറപ്പെട്ട് അധികദൂരം എത്തുന്നതിനു മുമ്പു തന്നെ വലിയ തിരയില്‍പ്പെട്ട് ബോട്ട് തലകീഴായി മറിയുകയായിരുന്നുവെന്ന് ലൈഫ് ഗാര്‍ഡുകള്‍ പറഞ്ഞു. ഉടന്‍ കരയില്‍ നിന്നു കൂട്ട നിലവിളിയുയര്‍ന്നു. കരയോടടുത്തായതിനാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ രക്ഷാ ദൗത്യം നടത്താനായി. അപകടം നടന്ന ഉടന്‍ ബോട്ടിനെ വലിച്ചു കരക്കെത്തിക്കുകയായിരുന്നു.
അതേസമയം ബീച്ചില്‍ കര്‍ശന പരിശോധന നടത്തുമെന്നു കോവളം പോലീസ് അറിയിച്ചു. കടല്‍ ക്ഷോഭം ഉണ്ടാകുന്ന സാഹചര്യത്തില്‍ ബോട്ടിറക്കിയതുള്‍പ്പെടെയുള്ള കാര്യങ്ങളിന്മേല്‍ അന്വേഷണവും ലൈസന്‍സുള്‍പ്പെടെയുള്ള രേഖകളുടെ പരിശോധനയും നടത്തുമെന്നും കോവളം എസ്‌ഐ: വിദ്യാധിരാജ് അറിയിച്ചു. കാലാവസ്ഥ സാഹചര്യമനുസരിച്ചു മാത്രമേ വെള്ളിയാഴ്ച ബോട്ട് ഓടിക്കാന്‍ അനുവദിക്കൂവെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോട്ടപകടത്തെത്തുടര്‍ന്ന് വിഴിഞ്ഞം തീരദേശ പോലീസ് സ്ഥലത്തെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Boat accident in Kovalam Havva beach, News, Local-News, Boat Accident, Injured, Police, Family, Injured, Hospital, Kerala.

Powered by Info News For You

Comments
Post a Comment