വികസനം സ്വപ്‌നത്തില്‍ മാത്രം; 35 ലെത്തിയിട്ടും വലിയ മാറ്റങ്ങളൊന്നുമില്ലാതെ കാസര്‍കോട്

കാസര്‍കോട്: (www.kasargodvartha.com 24.05.2019) കാസര്‍കോട് ജില്ലയ്ക്ക് ഇന്നേക്ക് 35 വയസ് പൂര്‍ത്തിയാവുകയാണ്. 1984 മെയ് 24നാണ് കാസര്‍കോട് ജില്ല പിറന്നത്. മാറി മാറി വരുന്ന സര്‍ക്കാറുകള്‍ ഏറ്റവും വടക്കേ അറ്റത്തെ ജില്ലയോട് കാണിക്കുന്ന അവഗണനയെ തുടര്‍ന്ന് അടിസ്ഥാന വികസന കാര്യത്തില്‍ പോലും കാസര്‍കോട് ഇന്നും പിന്നോക്കം നില്‍ക്കുകയാണ്. അവിഭക്ത കാസര്‍കോട്, ഹൊസ്ദുര്‍ഗ് താലൂക്കുകള്‍ ചേര്‍ത്താണ് കാസര്‍കോട് ജില്ല രൂപീകരിച്ചത്. അന്ന് കെ കരുണാകരന്‍ ആയിരുന്നു മുഖ്യമന്ത്രി.

അടിസ്ഥാന സൗകര്യങ്ങള്‍ക്കു വേണ്ടി ഇന്നും കാസര്‍കോടന്‍ ജനത മുറവിളി കൂട്ടുകയാണ്. എന്നാല്‍ മാറി മാറി വരുന്ന സര്‍ക്കാറുകള്‍ വാഗ്ദാനങ്ങള്‍ നല്‍കി വോട്ട് പോക്കറ്റിലാക്കുന്നതല്ലാതെ കാസര്‍കോടിനു വേണ്ടി ഒന്നും ചെയ്യാന്‍ തയ്യാറാകുന്നില്ല. ഏറ്റവും കൂടുതല്‍ പുഴകളുള്ള ജില്ലയായിരുന്നിട്ടുകൂടി കാസര്‍കോട് ജില്ലയിലെ കുടിവെള്ള പ്രശ്‌നത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഈ പ്രശ്‌നത്തില്‍ ഇടപെടാമെന്നും നടപടി സ്വീകരിക്കാമെന്നും ജനപ്രതിനിധികള്‍ ഉറപ്പ് നല്‍കുന്നതല്ലാതെ ഇതുവരെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

ഒരു മെഡിക്കല്‍ കോളജ് പോലുമില്ലാത്ത ജില്ലയാണ് കാസര്‍കോട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം നിരവധി പേര്‍ക്ക് ഗുണകരമാകുമായിരുന്ന മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമാക്കുമെന്ന് യു ഡി എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനം ഇഴയുകയാണ്. വികസന പ്രവര്‍ത്തനങ്ങളില്‍ മറ്റു ജില്ലകള്‍ മാറ്റങ്ങളോടെ മുന്‍പന്തിയിലെത്തിയെങ്കിലും കാസര്‍കോട് ഇന്നും വലിയ മാറ്റങ്ങളൊന്നുമില്ലാതെ 35-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, District, Birthday, 35th Birthday for Kasaragod
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?