35 രൂപയ്ക്ക് വേണ്ടി യുവ എഞ്ചിനീയര്‍ റെയില്‍വേയുമായി നിയമയുദ്ധത്തില്‍ ഏര്‍പ്പെട്ടത് 2 വര്‍ഷം; ഒടുവില്‍ യുവാവിന് നീതി കിട്ടി

ജയ്പൂര്‍: (www.kvartha.com 09.05.2019) 35 രൂപയ്ക്ക് വേണ്ടി യുവ എഞ്ചിനീയര്‍ റെയില്‍വേയുമായി നിയമയുദ്ധത്തില്‍ ഏര്‍പ്പെട്ടത് രണ്ടു വര്‍ഷം. ഒടുവില്‍ യുവാവിന് നീതി കിട്ടി. ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തപ്പോള്‍ ബാക്കി ലഭിക്കാനുള്ള 35 രൂപയ്ക്ക് വേണ്ടിയാണ് ഇന്ത്യന്‍ റെയില്‍വേയുമായി യുവാവ് രണ്ട് വര്‍ഷത്തോളം നിയമയുദ്ധം നടത്തിയത്.

രാജസ്ഥാനിലെ കോട്ടയില്‍ എഞ്ചിനീയറായി ജോലി നോക്കുന്ന സുജിത്ത് സ്വാമി എന്ന യുവാവാണ് കഥാപുരുഷന്‍. രണ്ട് വര്‍ഷത്തിന് ശേഷം ഒടുവില്‍ രണ്ട് രൂപ നികുതി ഈടാക്കിയ ശേഷം 33 രൂപയാണ് റെയില്‍വേ സുജിത്തിന് തിരിച്ചു നല്‍കിയത്.

 Man Gets Rs. 33 Refund For Cancelled Railway Ticket After Two-Year Battle,Jaipur, News, Railway, Humor, Complaint, Youth, Train, Ticket, National

2017 ജൂലൈ രണ്ടിന് കോട്ടയില്‍ നിന്ന് ഡെല്‍ഹിയിലേക്ക് പോകാനായി 2017 ഏപ്രിലില്‍ സുജിത് റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. 765 രൂപയായിരുന്നു ടിക്കറ്റ് ചാര്‍ജ്. എന്നാല്‍ ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റിലായതിനെ തുടര്‍ന്ന് അദ്ദേഹം ക്യാന്‍സല്‍ ചെയ്തു. എന്നാല്‍ ക്യാന്‍സലേഷന്‍ ചാര്‍ജായ 65 രൂപക്ക് പകരം 100 രൂപ ഈടാക്കിയശേഷം 665 രൂപയാണ് ഐ.ആര്‍.സി.ടി.സി റീഫണ്ട് നല്‍കിയത്. ഇതോടെയാണ് ബാക്കി തുകയ്ക്ക് വേണ്ടി യുവാവ് നിയമ പോരാട്ടത്തിനൊരുങ്ങിയത്.

വിവരാവകാശ നിയമപ്രകാരം റെയില്‍വേയ്ക്ക് നല്‍കിയ അപേക്ഷയില്‍ 35രൂപ ബാക്കി നല്‍കാനുണ്ടെന്ന് വ്യക്തമാക്കിയെങ്കിലും പണം നല്‍കിയില്ല. തുടര്‍ന്ന് 2018 ഏപ്രിലില്‍ ലോക് അദാലത്തില്‍ സ്വാമി പരാതി നല്‍കിയിരുന്നു. ജി.എസ്.ടി പ്രകാരമാണ് 100രൂപ ഈടാക്കിയതെന്നായിരുന്നു റെയില്‍വേയുടെ വാദം. എന്നാല്‍ സുജിത്ത് ഈ വാദം പൊളിച്ചിരുന്നു. ജി.എസ്.ടി നടപ്പാക്കും മുന്‍പാണ് താന്‍ ടിക്കറ്റ് ബുക്ക് ചെയ്തതെന്നും അതുകൊണ്ട് തന്നെ 35 രൂപ ഈടാക്കുന്നത് നിയമപരമായി തെറ്റാണെന്നും സുജിത്ത് ചൂണ്ടിക്കാട്ടി.

ഒടുവില്‍ 2019 മെയ് ഒന്നിന് ബാക്കി തുകയായ 33രൂപ യുവാവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ രണ്ട് രൂപ സേവന നികുതിയായി റെയില്‍വേ ഈടാക്കിയിരുന്നു. രണ്ട് രൂപ പിടിച്ചുവെച്ച റെയില്‍വേ തന്നെ അപമാനിച്ചുവെന്നും മുഴുവന്‍ പണം കിട്ടാനായി ഇനിയും കേസ് ഫയല്‍ ചെയ്യുമെന്നും സുജിത്ത് വ്യക്തമാക്കി.

''ഇത് വ്യക്തിപരമായ കാര്യമല്ല. എന്നാല്‍ ജി.എസ്.ടി നടപ്പാക്കും മുന്‍പ് ജൂലൈ ഒന്നിനും 11നും ഇടയില്‍ ഒമ്പത് ലക്ഷം ആളുകളാണ് ടിക്കറ്റ് ബുക്ക് ചെയ്തതും ക്യാന്‍സല്‍ ചെയ്തതും. ഇത്തരത്തില്‍ നികുതി ഈടാക്കിയാല്‍ നിയമവിരുദ്ധമായി 3.34 കോടി രൂപയാണ് റെയില്‍വേയ്ക്ക് ലഭിക്കുന്നത്. പലര്‍ക്കും ഇതിനെ കുറിച്ച് അറിയില്ല എന്നതാണ് സത്യം''.- സുജിത്ത് സ്വാമി പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man Gets Rs. 33 Refund For Cancelled Railway Ticket After Two-Year Battle,Jaipur, News, Railway, Humor, Complaint, Youth, Train, Ticket, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?