മംഗളൂരു വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; മിക്‌സിക്കകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 34.75 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍
മംഗളൂരു: (www.kasargodvartha.com 16.05.2019) മംഗളൂരു വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. മിക്‌സിക്കകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 34.75 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയിലായി. കളനാട് കട്ടക്കാലിലെ അഹ് മദ് അബൂബക്കറിനെ (45)യാണ് സ്വര്‍ണവുമായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 1052.90 ഗ്രാം സ്വര്‍ണമാണ് മിക്‌സിക്കകത്ത് മോട്ടോറിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.
ദുബൈയില്‍ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനത്തില്‍ മംഗളൂരുവിലെത്തിയതായിരുന്നു അഹ് മദ്. മെര്‍ക്കുറിയില്‍ പൊതിഞ്ഞായിരുന്നു രണ്ട് സ്വര്‍ണക്കട്ടികള്‍ ഒളിപ്പിച്ചുവെച്ചിരുന്നത്.
ദുബൈയില്‍ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനത്തില്‍ മംഗളൂരുവിലെത്തിയതായിരുന്നു അഹ് മദ്. മെര്‍ക്കുറിയില്‍ പൊതിഞ്ഞായിരുന്നു രണ്ട് സ്വര്‍ണക്കട്ടികള്‍ ഒളിപ്പിച്ചുവെച്ചിരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, Top-Headlines, gold, kasaragod, Kerala, Airport, Customs officials seize gold worth Rs 34.75 lac at airport
< !- START disable copy paste -->
Keywords: Mangalore, news, Top-Headlines, gold, kasaragod, Kerala, Airport, Customs officials seize gold worth Rs 34.75 lac at airport
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment