അരിയില്‍ ഷുക്കൂര്‍ വധക്കേസ്: തലശ്ശേരി സെഷന്‍സ് കോടതിയുടെ നടപടികള്‍ക്ക് ഹൈക്കോടതി സ്‌റ്റേ നല്‍കിയത് സിപിഎം കണ്ണൂര്‍ ജില്ലാനേതൃത്വത്തിന് തിരിച്ചടിയാകും; സിപിഎം ശക്തികേന്ദ്രങ്ങളിലൊന്നായ തലശ്ശേരിയില്‍ കേസിലെ സാക്ഷികള്‍ക്ക് സ്വതന്ത്രമായി വരാന്‍ കഴിയില്ല, ഭീഷണിപ്പെടുത്താന്‍ സാധ്യത; മാതാവിന്റെയും ലീഗിന്റെയും അതേ നിലപാട് സ്വീകരിച്ച് സിബിഐയും; 33ാം പ്രതി പി ജയരാജനും 34ാം പ്രതി ടി വി രാജേഷിനുമടക്കം മുഴുവന്‍ പ്രതികള്‍ക്കും നോട്ടീസ് അയക്കണമെന്നും ഹൈക്കോടതി

കണ്ണൂര്‍: (www.kvartha.com 28.05.2019) യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് തലശ്ശേരി സെഷന്‍സ് കോടതിയില്‍ നിലനില്‍ക്കുന്ന നടപടികള്‍ക്ക് ഹൈക്കോടതി സ്‌റ്റേ നല്‍കിയത് സിപിഎം കണ്ണൂര്‍ ജില്ലാനേതൃത്വത്തിന് തിരിച്ചടിയായി. കേസിന്റെ വിചാരണ എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന സിബിഐ ഹര്‍ജി പരിഗണിക്കവേയാണ് സ്‌റ്റേ.

കേസിലെ പ്രതികളായ പി ജയരാജന്‍, ടി വി രാജേഷ് എംഎല്‍എ തുടങ്ങിയ 34 പേര്‍ക്കും നോട്ടീസ് അയക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ തലശ്ശേരി സെഷന്‍സ് കോടതി നടപടികള്‍ നിര്‍ത്തിവെക്കണമെന്ന സിബിഐ ആവശ്യം പരിഗണിച്ചാണ് സ്‌റ്റേ.

തലശേരി സെഷന്‍സ് കോടതിയിലാണ് ഇപ്പോള്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. പി ജയരാജന്‍ 33ാം പ്രതിയും ടി വി രാജേഷ് എംഎല്‍എ 34ാം പ്രതിയുമായുള്ള പ്രതിപട്ടികയാണ് പോലീസ് സര്‍പ്പിച്ചിട്ടുള്ളത്. കേസ് ഏറ്റെടുത്തതുമുതല്‍ തന്നെ എറണാകുളത്തേക്ക് മാറ്റണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ നിലപാടാണ് സിപിഎം സ്വീകരിച്ചത്.

ഷുക്കൂര്‍ വധക്കേസ് കൊച്ചിയിലെ സിബിഐ കോടതിയിലേക്ക് മാറ്റേണ്ട സാഹചര്യമില്ലെന്നും തലശ്ശേരിയില്‍ തന്നെ വിചാരണ നടത്തണമെന്നുമാണ് സിപിഎം അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഷുക്കൂര്‍ വധക്കേസ് സിബിഐ കോടതി തന്നെ കൈകാര്യം ചെയ്യണമെന്നാണ് ഷുക്കൂറിന്റെ ഉമ്മ ആതിഖയും സഹോദരന്‍ ദാവൂദും ആവശ്യപ്പെട്ടത്. മുസ്‌ലിം ലീഗും ഇതേ അഭിപ്രായം തന്നെ പ്രകടിപ്പിച്ചു.

സിപിഎം ശക്തികേന്ദ്രങ്ങളിലൊന്നായ തലശ്ശേരിയില്‍ കേസിലെ സാക്ഷികള്‍ക്ക് സ്വതന്ത്രമായി വരാന്‍ കഴിയില്ലെന്നും ഇവരെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നുമാണ് ഷുക്കൂറിന്റെ ബന്ധുക്കള്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നത്. സിബിഐയും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. 34 പേരുടെ പ്രതിപട്ടികയാണ് നേരത്തെ തലശേരി സെഷന്‍സ് കോടതിയില്‍ പോലീസ് സമര്‍പ്പിച്ചിരുന്ന കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്.



എന്നാല്‍ കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തതോടെ ഇവര്‍ സ്വീകരിച്ച നിലപാട് എറണാകുളത്തെ സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ്. തുടര്‍ന്ന് സിബിഐ തലേശേരി സെഷന്‍സ് കോടതിയില്‍ കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരുന്നുവെങ്കിലും കോടതി ഇത് മടക്കുകയായിരുന്നു. നേരത്തെ തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസല്‍ വധക്കേസിന്റെ വിചാരണ എര്‍ണാകുളം സിബിഐ കോടതിയിലാണ് നടന്നത്. ഈ കേസിലെ പ്രതികളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവര്‍ ഇപ്പോഴും കണ്ണൂരിനുവെളിയിലാണ് കഴിയുന്നത്.

Keywords: Kerala, News, Shukur murder, Case, High Court, CPM, Muslim-League, Kannur, CBI, Ariyil Shukoor murder case: HC Stayed Thalassery sessions court procedures.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?