പുലിമടയില്‍ കയറി വെട്ടിയ കേരള പോലീസിനെ കണ്ട് അന്തം വിട്ട് ആന്ധ്ര പോലീസ്; മടങ്ങിയത് 325 കിലോ കഞ്ചാവും പ്രതിയെയും കൂട്ടി; കഞ്ചാവ് തോട്ടത്തെ കുറിച്ചറിയാമെന്നും തോട്ടം മാവോവാദികളുടെ മേല്‍നോട്ടത്തിലാണെന്നും ആന്ധ്രാ പോലീസ്; തങ്ങള്‍ കീഴടക്കിയത് സദാസമയവും തോക്കുമായി നടക്കുന്ന എസ്‌കോര്‍ട്ടുകളെയാണെന്നറിഞ്ഞ് ഞെട്ടിത്തെരിച്ച് കേരള പോലീസും

തിരുവനന്തപുരം:(www.kvartha.com 11/05/2019) കഞ്ചാവ് കേസില്‍ പുലിമടയില്‍ കയറി വെട്ടിയ കേരള പോലീസിനെ കണ്ട് അന്തം വിട്ട് ആന്ധ്ര പോലീസ്. കേരളത്തിലേക്ക് കഞ്ചാവ് എത്തുന്നത് ആന്ധ്രയില്‍ നിന്നാണെന്ന വിവരത്തെ തുടര്‍ന്നാണ് കേരള പോലീസ് ആന്ധ്രയിലെത്തിയത്. കഞ്ചാവ് മാഫിയയെ കീഴടക്കി 325 കിലോ കഞ്ചാവും ഒരു പ്രതിയെയും കൂട്ടിയാണ് കേരള പോലീസ് സംഘം മടങ്ങിയത്.

News, Thiruvananthapuram, Kerala, Police,325 Kg Ganja seized by Kerala police from Vishakapattanam

പൂന്തുറയില്‍ നിന്ന് 24 കിലോ കഞ്ചാവുമായി അറസ്റ്റിലായ ആന്ധ്രാ സ്വദേശിയില്‍ നിന്നാണ് ആന്ധ്രയിലെ വിശാഖപട്ടണത്ത് നിന്നാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തുന്നതെന്ന് പോലീസിന് വിവരം ലഭിക്കുന്നത്. ഇതേ തുടര്‍ന്ന് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചാണ് കേരള പോലീസ് ആന്ധ്രയിലേക്ക് തിരിച്ചത്. ആറ് പേരടങ്ങുന്ന ഷാഡോ പോലീസ് വിശാഖപട്ടണത്തേക്ക് രണ്ട് വണ്ടികളിലായാണ് പുറപ്പെട്ടത്. നേരത്തെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേരളാ പോലീസ് പ്ലാന്‍ തയ്യാറാക്കിയത്.

പ്രസാദ് എന്നയാളാണ് കഞ്ചാവിന്റെ വിശാഖപട്ടണത്തെ ഏജന്റ്. വിശാഖപട്ടണത്തെ ഹോട്ടലുകളില്‍ അന്വേഷിച്ചാല്‍ പ്രസാദ് എന്നയാളെ കുറിച്ച് വിവരം ലഭിക്കുമെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതേതുടര്‍ന്ന് വിശാഖപട്ടണത്തെത്തിയ പോലീസ് സംഘം ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രസാദ് എന്നയാളെ കണ്ടെത്തി.

അങ്ങനെ സാധനം തേടി പോലീസ് പ്രസാദിന്റെ അടുത്തെത്തി. ഒരു മുറിയില്‍ നാല് പേരാണുണ്ടായിരുന്നത്. തെലുങ്കും തമിഴുമാണ് ഭാഷ. മലയാളവും അല്‍പ്പം തമിഴും വെച്ച് കേരളാ പൊലീസും പിടിച്ചുനിന്നു. ആദ്യത്തെ ചോദ്യം വന്നതെന്തിനെന്നായിരുന്നു. ചോദിച്ചപ്പോള്‍ 'പൊരുള്‍' വേണമെന്ന് പറഞ്ഞു. എത്ര വേണം? 100 എന്ന് ഉത്തരം പറഞ്ഞു. സാധനം കൊണ്ടുവന്ന് നല്‍കണമെങ്കില്‍ പോയവരുടെ വണ്ടി വിട്ടുനല്‍കണം. പകരം വിശ്വാസത്തിന് അവരുടെ കൂടെയുള്ള ഒരാളെ ആവശ്യക്കാരുടെ അടുത്ത് നിര്‍ത്തും. അങ്ങനെ അവര്‍ പറഞ്ഞതനുസരിച്ച് കൊണ്ടുപോയതില്‍ ഒരു വണ്ടി അവര്‍ക്ക് വിട്ടുകൊടുത്തു. തുടര്‍ന്ന് അവര്‍ എടുത്തുകൊടുത്ത മുറിയില്‍ എല്ലാവരും താമസിച്ചു.

പിറ്റേന്ന് രാത്രി രണ്ട് മണിക്ക് അണ്ണാമലൈ ബൈപ്പാസില്‍ എത്തിചേരാന്‍ നിര്‍ദേശം ലഭിച്ചു. രാത്രി രണ്ട് മണിക്ക് അവര്‍ പറഞ്ഞതനുസരിച്ച് അണ്ണാമലൈ ബൈപ്പാസിലെത്തി ചേര്‍ന്നു. എന്നാല്‍ ഈ സമയം ആന്ധ്രാ പോലീസിന്റെ പട്രോളിങ്ങ് ഉണ്ടായിരുന്നതിനാല്‍ സാധനം കൈമാറാന്‍ ഇവര്‍ തയ്യാറായില്ല. പിന്നീട് അഞ്ച് മണിയോടെ പെട്രോളിങ്ങ് ബൈക്കിന്റെ അകമ്പടിയോടെ എത്തിയവര്‍ വണ്ടി കൈമാറി. എന്നാല്‍ പെട്ടെന്ന് തന്നെ കേരളാ പോലീസ് ഇവരെ വളഞ്ഞു. എന്നാല്‍ പോലീസിനെ വെട്ടിച്ച് സംഘം ഓടി രക്ഷപ്പെട്ടു.

ഒടുവില്‍ ആന്ധ്രയില്‍ നിന്ന് കഞ്ചാവ് ലോബി കൂട്ടിനിരുത്തിയ ശ്രീനിവാസ റാവും ഫുള്‍ വണ്ടി കഞ്ചാവുമായി കേരളത്തിലേക്ക് തിരിച്ചു. ഇവിടെ വന്ന് നോക്കിയപ്പോഴാണ് 325 കിലോ കഞ്ചാവാണ് അവര്‍ പൊതിഞ്ഞ് വണ്ടിക്കകത്ത് വെച്ചതെന്ന് അറിയുന്നത്. പിന്നീട് ആന്ധ്രാ പോലീസുമായി ബന്ധപ്പെട്ട കേരള പോലീസ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിക്കുകയായിരുന്നു. തങ്ങള്‍ കീഴടക്കിയത് സദാസമയവും തോക്കുമായി നടക്കുന്ന എസ്‌കോര്‍ട്ടുകളെയാണെന്ന് അപ്പോഴാണ് അവര്‍ അറിയുന്നത്.

അണ്ണാമലൈ ബൈപ്പാസിന് നൂറ് കിലോമീറ്റര്‍ മാറിയാണ് കഞ്ചാവ് തോട്ടമെന്നും, തോട്ടം മാവോവാദികളുടെ കീഴിലാണെന്നും ആന്ധ്ര പോലീസ് പറഞ്ഞു. ഇവരുടെ പൈലറ്റ് വാഹനങ്ങള്‍ ഓടിക്കുന്ന ബൈക്കുകാരന്റെ കൈയില്‍ തോക്ക് ഉണ്ടാകും. തോക്ക് ഉപയോഗിക്കാന്‍ മടിയില്ലാത്ത ഇവരുടെ അടുത്ത് നിന്ന് രക്ഷപ്പെട്ടത് ഭാഗ്യത്തിനാണെന്നാണ് ആന്ധ്ര പോലീസ് പറയുന്നത്. അപ്പോഴാണ് അതിന്റെ ഭീകരത മനസിലാകുന്നതെന്നും കഞ്ചാവ് വേട്ടയില്‍ പങ്കെടുത്ത ഷാഡോ പോലീസ് അംഗം പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Police,325 Kg Ganja seized by Kerala police from Vishakapattanam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?