വടക്കന്‍ ചെങ്കോട്ട കീഴടക്കി തെക്കുനിന്നു വന്ന ഉണ്ണിത്താന്റെ പടയോട്ടം; വിജയാഹ്ലാദം തുടങ്ങി യു ഡി എഫ് പ്രവര്‍ത്തകര്‍, തകര്‍ന്നത് 30 വര്‍ഷത്തെ അടക്കിവെച്ച ആധിപത്യം

കാസര്‍കോട്: (www.kasargodvartha.com 23.05.2019) വടക്കന്‍ ചെങ്കോട്ട കീഴടക്കി തെക്കുനിന്നു വന്ന ഉണ്ണിത്താന്റെ പടയോട്ടം. 30 വര്‍ഷം അടക്കിവെച്ച ആധിപത്യമാണ് ഉണ്ണിത്താന്‍ തകര്‍ത്തെറിഞ്ഞത്. വിജയം ഉറപ്പിച്ചതോടെ കാസര്‍കോട്ട് യു ഡി എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം ആരംഭിച്ചു. വോട്ടെണ്ണല്‍ കേന്ദ്രമായ നെഹ്‌റു കോളജ് പരിസരത്താണ് യു ഡി എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുന്നത്. എല്‍ ഡി എഫ് ഒരു ലക്ഷത്തിന് മേല്‍ വോട്ടിന് വിജയിക്കുമെന്ന് അവകാശപ്പെട്ട കാസര്‍കോട്ടാണ് ഉണ്ണിത്താന്‍ പുഷ്പം പോലെ വിജയം കൊയ്‌തെടുത്തത്.


സി പി എമ്മിന്റെ കോട്ടകളില്‍ പോലും വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഉണ്ണിത്താന് കഴിഞ്ഞു. വോട്ടെടുപ്പ് കഴിഞ്ഞയുടന്‍ തന്നെ ഉണ്ണിത്താന്‍ വിജയം അവകാശപ്പെട്ടിരുന്നു. 25,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നായിരുന്നു യു ഡി എഫ് വോട്ട് കണക്ക് നോക്കി വിലയിരുത്തിയത്. ഈ വിലയിരുത്തലിനും അപ്പുറമുള്ള വിജയമാണ് ഉണ്ണിത്താന്‍ നേടിയത്. കല്യാശേരി, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞ ഉണ്ണിത്താന് ഉദുമ മണ്ഡലത്തില്‍ 8937 വോട്ടിന്റെ ഭൂരിപക്ഷം നേടി വ്യക്തമായ മേല്‍കോയ്മയാണ് നേടിയിട്ടുള്ളത്. കാസര്‍കോട്, മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളില്‍ വലിയ ലീഡ് നേടിയ യു ഡി എഫ് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ വെറും 2,000 വോട്ടിനു മാത്രമാണ് പിറകിലുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, election, Trending, UDF, LDF, BJP, Unnithan won in Kasaragod
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?