താമരത്തണ്ട് നിവര്‍ന്ന് തന്നെ; ബിജെപി തരംഗം പ്രവചിച്ച് എക്‌സിറ്റ് പോളുകള്‍; എന്‍ഡിഎയ്ക്ക് 306 സീറ്റുകള്‍ പ്രവചിച്ച് ടൈംസ് നൗ
ന്യൂ ഡല്‍ഹി: (www.kvartha.com 19.05.2019) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. മെയ് 23ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനിരിക്കെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി ഭരണം നിലനിര്‍ത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന
ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നത്. ഏപ്രില്‍ 11നാണ് ഒന്നാംഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചത്. ഞായറാഴ്ച്ച ആറ് മണിയോടെയാണ് അവസാനഘട്ട തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. 59 മണ്ഡലങ്ങളിലാണ് അവസാനഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്.
Keywords: National, New Delhi, News, Election, Trending, EXIT-POLL, Exit poll results are out
Powered by Info News For You

Comments
Post a Comment