തൃശൂരില്‍ 300 പവന്‍ സ്വര്‍ണ്ണം പിടികൂടി; സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത് ബാഗിലെ കുപ്പികളില്‍
തൃശൂര്‍: (www.kvartha.com 17.05.2019) തൃശൂരില്‍ രേഖകള്‍ ഇല്ലാതെ കടത്തിയ 300 പവന്‍ സ്വര്‍ണ്ണം പിടികൂടി. ചാവക്കാട് സ്വദേശി ശ്യാംലാലിനെയാണ് സ്വര്‍ണവുമായി എക്‌സൈസ് പിടികൂടിയത്. പുതുക്കാട് വെച്ചാണ് ശ്യാംലാലിനെ എക്‌സൈസ് പിടികൂടിയത്.
വയനാട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിലായിരുന്നു ശ്യാം ലാല്‍ യാത്ര ചെയ്തിരുന്നത്. പുതുക്കാട് ടോള്‍ പ്ലാസയ്ക്ക് സമീപത്ത് നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് ഇയാള്‍ പിടിയിലായത്. ബാഗില്‍ പ്ലാസ്റ്റിക് കുപ്പികളിലും കവറുകളിലുമായാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെയും പിടിച്ചെടുത്ത സ്വര്‍ണ്ണവും നികുതി വകുപ്പിന് കൈമാറും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Thrissur, Kerala, News, Gold, Arrested, 300 Sovereign Gold Seized in Thrissur.
Keywords: Thrissur, Kerala, News, Gold, Arrested, 300 Sovereign Gold Seized in Thrissur.
Powered by Info News For You

Comments
Post a Comment