ചൂര്‍ണിക്കര വ്യാജരേഖ കേസ്; റവന്യൂ ഓഫീസിലെ ക്ലര്‍ക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തി, വ്യാജരേഖ നിര്‍മിക്കാന്‍ കൈപ്പറ്റിയത് 30,000 രൂപ, സീല്‍ പതിപ്പിച്ചത് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഉച്ചഭക്ഷണത്തിന് പോയ തക്കത്തില്‍, അറസ്റ്റിലായത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ റവന്യു മന്ത്രിയായിരിക്കെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നയാള്‍

കൊച്ചി:(www.kvartha.com 11/05/2019) ചൂര്‍ണിക്കര വ്യാജരേഖ കേസില്‍ റവന്യൂ ഓഫീസിലെ ക്ലര്‍ക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആലുവ ചൂര്‍ണിക്കര വ്യാജരേഖ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം ലാന്‍ഡ് റവന്യൂ ഓഫീസിലെ ക്ലര്‍ക്ക് അരുണിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. 30,000 രൂപ കൈപ്പറ്റി ഇയാള്‍ വ്യാജ രേഖ നിര്‍മിച്ചുനല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

News, Kochi, Kerala, Police, Arrest, Investigates, Choornikkara case: Revenue office clerk arrested

ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഉച്ചഭക്ഷണത്തിന് പോയ തക്കത്തിലാണ് വ്യാജ രേഖയില്‍ അരുണ്‍ കമ്മീഷണറുടെ സീല്‍ പതിപ്പിച്ചത്. ചൂര്‍ണിക്കര വില്ലേജില്‍ 25 സെന്റ് നിലം നികത്താനായാണ് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ പേരില്‍ വ്യാജ ഉത്തരവ് തയ്യാറാക്കിയത്. ഇടനിലക്കാരന്‍ അബുവിനെ ചോദ്യം ചെയ്തപ്പോഴാണ് അരുണിന്റെ പങ്ക് വ്യക്തമായത്.

നിലം നികത്താന്‍ അനുമതി തേടി അബു അപേക്ഷ നല്‍കിയിരുന്നു. ഈ രസീതിലെ റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് അബു രേഖയുണ്ടാക്കുകയായിരുന്നു. പിന്നീട് സീല്‍ പതിപ്പിച്ച് നല്‍കിയെന്ന് അരുണ്‍ സമ്മതിച്ചു. പ്രതിഫലമായി 30,000 രൂപ കിട്ടിയെന്നും ചോദ്യം ചെയ്യലില്‍ അരുണ്‍ സമ്മതിച്ചിട്ടുണ്ട്.

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ റവന്യൂ മന്ത്രിയായിരിക്കെ രണ്ടു വര്‍ഷത്തോളം അരുണ്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമായിരുന്നു. സ്വഭാവ ദൂഷ്യത്തെത്തുടര്‍ന്ന് ഇയാളെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കുകയായിരുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ആ സമയത്ത് അരുണ്‍ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

പോലീസ് ആലുവയില്‍ നടത്തിയ റെയ്ഡില്‍ നിരവധി വ്യാജ ഉത്തരവുകളും പ്രമാണങ്ങളും കണ്ടെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ റവന്യൂ ഉദ്യോഗസ്ഥരുടെ അറസ്റ്റ് വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. വ്യാജ ഉത്തരവ് നിര്‍മിച്ചതില്‍ മുഖ്യ ഇടനിലക്കാരനായ കാലടി സ്വദേശി അബുവിനെ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘം ഇന്നും ചോദ്യം ചെയ്യും. വ്യാജരേഖ നിര്‍മിച്ചതില്‍ അബുവിനെതിരെ കൂടുതല്‍ തെളിവുകള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. അബുവും അരുണും ഉള്‍പ്പെടുന്ന സംഘം നടത്തിയ മറ്റ് ഭൂമിയിടപാടുകളും പോലീസ് അന്വേഷിച്ചുവരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Police, Arrest, Investigates, Choornikkara case: Revenue office clerk arrested 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?