ദേശീയ തലത്തില്‍ ലീഡ് നിലയില്‍ 300 കടന്ന് എന്‍.ഡി.എ: കേരളത്തില്‍ 19ലും യു.ഡി.എഫ് മുന്നില്‍
ആദ്യ നിമിഷം മുതല്‍ തന്നെ എന്‍ഡിഎ തന്നെയായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്‍ ഡി എ 328 മണ്ഡലങ്ങളില്‍ മുന്നേറുമ്പോള്‍ യുഡിഎഫ്-കോണ്‍ 109, മറ്റുള്ളവര്‍ 105 എന്നിങ്ങനെയാണ് ലീഡ് നില. കേരളത്തില്‍ 19 സീറ്റുകളിലു യുഡിഎഫ് മുന്നിട്ട് നില്‍ക്കുമ്പോള്‍ ഒരു സീറ്റില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു.
വടക്കേ ഇന്ത്യയില്‍ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളും പ്രത്യേകിച്ച് ഹിന്ദി ഹൃദയഭൂമിയില്‍ വീണ്ടും എന്‍ ഡി എ വെന്നിക്കൊടി പാറിക്കുന്ന കാഴ്ചയാണ് കാണുന്നത്. യുപി യില്‍ എസ് പി -ബി എസ് പി സഖ്യത്തിന് കാര്യമായ ഒന്നും നേടാനായിട്ടില്ല എന്നതാണ് ആദ്യ ഫലസൂചനകള്‍ നല്‍കുന്ന സന്ദേശം. ഏതാണ്ട് 60 സീറ്റുകളില്‍ എന്‍ ഡി എ മുന്നിലുള്ളപ്പോള്‍ 18 സീറ്റുകളിലാണ് സഖ്യം മുന്നേറുന്നത്.
ഡല്‍ഹിയില്‍ ഏഴ് സീറ്റുകളിലും എന്‍ ഡി എ മുന്നേറുകയാണ്. കര്‍ണാടകത്തില്‍ 20 ല്‍ അധികം സീറ്റുകളില്‍ ബിജെപി മുന്നേറ്റം തുടരുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും വന്‍മുന്നേറ്റമാണ് നടത്തുന്നത്. ബംഗാളില്‍ ബിജെപി അപ്രതീക്ഷിതമായി വന്‍ മുന്നേറ്റം നടത്തുന്നു. തൃണമൂല്‍ 21 സീറ്റുകളില്‍ മുന്നേറുമ്പോള്‍ ബിജെപി 17 സീറ്റുകളില്‍ മേല്‍ക്കൈ തുടരുന്നു. മഹാരാഷ്ട്രയിലും തുടക്കത്തില്‍ എന്‍ സി പി-കോണ്‍ഗ്രസ് സഖ്യം മുന്നിലായിരുന്നെങ്കിലും പിന്നീട് എന്‍ ഡി എ തിരിച്ചു പിടിച്ചു.
തമിഴ് നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന് 35 സീറ്റുകളില്‍ ലീഡുണ്ട്. ആന്ധ്രയില്‍ വൈ എസ് ആര്‍ കോണ്‍ഗ്രസ് 22 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. തെലങ്കാന തൂത്തുവാരി ടി ആര്‍ എസും മുന്നേറ്റം തുടരുകയാണ്.
Powered by Info News For You

Comments
Post a Comment