ഒഡീഷയില്‍ താരങ്ങളായി കെഎസ്ഇബി സംഘം; ഫോനി ചുഴലിക്കാറ്റ് നാശം വിതച്ച സ്ഥലങ്ങളില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ ആദ്യഘട്ടത്തില്‍ 30 പേര്‍, നഗരപ്രദേശങ്ങളില്‍പോലും വൈദ്യുതിയെത്താത്ത സാഹചര്യത്തില്‍ കൂടുതല്‍ സഹായത്തിന് തയ്യാറാണെന്ന് അധികൃതര്‍
ഭുവനേശ്വര്‍: (www.kvartha.com 11.05.2019) ഫോനി ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ച ഒഡീഷയില്‍ ജനങ്ങളുടെ ഹൃദയം കവര്‍ന്ന് കെഎസ്ഇബി സംഘം. ചുഴലിക്കാറ്റില്‍ വൈദ്യുത ലൈനുകള്‍ തകര്‍ന്ന് പല പ്രദേശങ്ങളും ഇരുട്ടിലായ സാഹചര്യത്തിലാണ് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ കേരള വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയത്. കെ എസ് ഇ ബി ഇതിനായി അയച്ച ആദ്യ സംഘം ഒഡീഷയിലെത്തി.
ആദ്യഘട്ടത്തില്‍ പാലക്കാടുനിന്നുള്ള 30 അംഗ സംഘമാണ് എത്തിയത്. കെഎസ്ഇബി ആകെ 200 പേരുടെ സംഘത്തെയാണ് ഒഡീഷയിലേക്ക് അയക്കുന്നത്. വൈദ്യുത മേഖലയെ പൂര്‍വ സ്ഥിതിയിലേക്ക് എത്തിക്കുക എന്നതാണ് ദൗത്യം. വ്യാഴാഴ്ച പുറപ്പെട്ട പാലക്കാട്ടുനിന്നുള്ള സംഘം നിയാഴ്ച പുലര്‍ച്ചെ ഭുവനേശ്വറിലെത്തി.
രണ്ടാംഘട്ടത്തില്‍ കണ്ണൂരില്‍നിന്നുള്ള 30 അംഗ സംഘം ശനിയാഴ്ച പുറപ്പെടും. ശനിയാഴ്ച ഉച്ചയ്ക്ക് ഇന്റര്‍സിറ്റി എക്സ്പ്രസ്സില്‍ തൃശ്ശൂരിലേക്കും അവിടെനിന്ന് ഷാലിമാര്‍ എക്സ്പ്രസ്സില്‍ ഭുവനേശ്വരിലേക്കും തിരിക്കും. മറ്റ് ജില്ലകളിലെ ജീവനക്കാരും അടുത്ത ദിവസങ്ങളില്‍ ഒഡിഷയിലേക്ക് പോകുമെന്നു കെഎസ്ഇബി അറിയിച്ചു. 200 അംഗങ്ങളടങ്ങുന്ന കേരളത്തിന്റെ പ്രത്യേക ദൗത്യസേന ഒഡിഷയിലേക്ക് പോകുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശാനുസരണമാണ്.
ഒഡീഷയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളം 10 കോടി രൂപയും നല്‍കുന്നുണ്ട്. മുന്‍പ് തമിഴ്നാട്ടില്‍ ഗജ ചുഴലിക്കാറ്റ് വീശിയപ്പോള്‍ സര്‍ക്കാര്‍ കെഎസ്ഇബി സംഘത്തെ അയച്ചിരുന്നു. ഒന്നരലക്ഷത്തോളം പോസ്റ്റുകളാണ് ഫോനി ചുഴലിക്കാറ്റിനെതുടര്‍ന്ന് ഒഡീഷയില്‍ തകര്‍ന്നുവീണിരിക്കുന്നത്. നിലവില്‍ നഗരപ്രദേശങ്ങളില്‍പോലും വൈദ്യുതിയെത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് സന്നദ്ധ ദൗത്യമെന്ന നിലയില്‍ കെഎസ്ഇബി സംഘത്തെ അയക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bhuvaneswar, KSEB, Cyclone, Cities, National, News, palakkad, Kannur, Train, Thrissur, Chief Minister, Pinarayi vijayan, Tamilnadu, Goverment, KSEB has sent a team of staff to Odisha to restore the power lines which was destructed by Cyclone Fani.

Powered by Info News For You

Comments
Post a Comment