എം എല്‍ എയുടെ കാര്‍ ബൈക്കില്‍ ഇടിച്ച് 3 വയസുകാരി മരിച്ചു; 2 പേര്‍ക്ക് പരിക്ക്
മുളുഗു: (www.kvartha.com 18.05.2019) മുളുഗു എം എല്‍ എ ദനസരി അനസൂയ(സിത്താക്ക)യുടെ കാര്‍ ബൈക്കില്‍ ഇടിച്ച് മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാവിലെ എതുരു നഗരത്തിലാണ് സംഭവം. മുളുഗു എംഎല്‍എ സീതാക്ക സഞ്ചരിച്ചിരുന്ന ഇന്നോവ കാറാണ് ബൈക്കില്‍ ഇടിച്ചത്.
പക്കാവപൂരിനടുത്തുള്ള ഗോതികോയ ഗഡമിലെ ശ്രാവന്തി എന്ന മൂന്നുവയസുകാരിയാണ് മരിച്ചത്. അമ്മ വിജയയുടെയും അങ്കിള്‍ അരുണിനുമൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയാണ് അപകടം. അപകടത്തില്‍ കുട്ടിയുടെ അമ്മയ്ക്കും അങ്കിളിനും സാരമായി പരിക്കേറ്റു. പരിക്കേറ്റവരെ എതിരുനഗരത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടിയുമായി അംഗന്‍വാടിയിലേക്ക് പോകുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചതായി പോലീസ് അറിയിച്ചു. പരിക്കേറ്റവരെ എംഎല്‍എ പിന്നീട് ആശുപത്രിയില്‍ എത്തി കാണുകയും ചെയ്തു.സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Telangana : Three-year-old dies after MLA's convoy rams two-wheeler, News, Local-News, Accidental Death, Obituary, hospital, Treatment, Injured, Police, Case, National.
Keywords: Telangana : Three-year-old dies after MLA's convoy rams two-wheeler, News, Local-News, Accidental Death, Obituary, hospital, Treatment, Injured, Police, Case, National.
Powered by Info News For You

Comments
Post a Comment