റെയില്‍വേ അടക്കം 2 കാബിനറ്റ് മന്ത്രിസ്ഥാനം പ്രതീക്ഷിച്ച് ജെഡിയു

പട്‌ന: (www.kvartha.com 28.05.2019) രണ്ടാം എന്‍ഡിഎ മന്ത്രിസഭയില്‍ റെയില്‍വേ അടക്കം രണ്ട് കാബിനറ്റ് മന്ത്രിസ്ഥാനം പ്രതീക്ഷിച്ച് ജെ ഡി യു. റെയില്‍വേ, ഗ്രാമവികസനം, കൃഷി മന്ത്രാലയങ്ങളോടാണു ജനതാദള്‍ (യു)വിനു താല്‍പര്യമെന്നു മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിജെപി നേതൃത്വത്തെ അറിയിച്ചു.

ബിജെപിക്കു കേവല ഭൂരിപക്ഷത്തിനുമപ്പുറം അംഗബലമുള്ള സാഹചര്യത്തില്‍ സമ്മര്‍ദ തന്ത്രത്തിലൂടെ മന്ത്രാലയങ്ങള്‍ പിടിച്ചെടുക്കാന്‍ സഖ്യകക്ഷികള്‍ക്കു കഴിയില്ലെന്നു ബോധ്യമുണ്ടെങ്കിലും ബിഹാറില്‍ 16 സീറ്റുകളില്‍ വിജയിച്ച ജെഡിയുവിനു മികച്ച പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയിലാണു നിതീഷ് കുമാര്‍.

Janata Dal (United) eyes 2 berths in Modi's new ministry, Patna, News, Politics, NDA, BJP, Cabinet, Bihar, Trending, National

രണ്ട് കാബിനറ്റ് മന്ത്രിസ്ഥാനവും ഒരു സഹമന്ത്രി സ്ഥാനവുമാണു ജെഡിയു പ്രതീക്ഷിക്കുന്നത്. ജെഡിയുവിന്റെ രാജ്യസഭാംഗം ആര്‍.സി.പി. സിങ്, ലോക്‌സഭാംഗം രാജീവ് രഞ്ജന്‍ സിങ് (ലലന്‍ സിങ്) എന്നിവര്‍ക്കു കാബിനറ്റ് മന്ത്രി സ്ഥാനം ലഭിച്ചേക്കും. ബിഹാറിനു പ്രത്യേക സംസ്ഥാന പദവിയെന്ന ആവശ്യം വീണ്ടും പരിഗണിക്കണമെന്നും നിതീഷ് അഭ്യര്‍ഥിച്ചിട്ടുണ്ട്.

ബിഹാറിലെ ഇതര സഖ്യകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടിയും (എല്‍ജെപി) ഒരു കാബിനറ്റ് മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്. ആറ് സീറ്റുകളിലാണ് എല്‍ജെപി വിജയിച്ചത്. എല്‍ജെപി നേതാവ് രാം വിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാനെ മന്ത്രിയാക്കണമെന്ന ആവശ്യവും ബിജെപി നേതൃത്വത്തെ അറിയിച്ചു. രാം വിലാസ് പാസ്വാന്‍ ഇത്തവണ മത്സരിച്ചിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Janata Dal (United) eyes 2 berths in Modi's new ministry, Patna, News, Politics, NDA, BJP, Cabinet, Bihar, Trending, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?