ശാരീരിക ബന്ധത്തിലേര്‍പെടുമ്പോള്‍ തടസമാകുന്നു; 2 മാസം പ്രായമുള്ള കുഞ്ഞിനെ ദമ്പതികള്‍ ക്രൂരമായി കൊലപ്പെടുത്തി

ലണ്ടന്‍: (www.kvartha.com 16.05.2019) ശാരീരിക ബന്ധത്തിന് കുഞ്ഞ് തടസമാകുന്നുവെന്ന് കണ്ട് രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ ദമ്പതികള്‍ ക്രൂരമായി കൊലപ്പെടുത്തി. സംഭവത്തില്‍ മാതാപിതാക്കള്‍ കുറ്റക്കാരാണെന്ന് കോടതി വിലയിരുത്തി. അടുത്ത മാസം ഇരുപത്തൊന്നിന് ഇവരുടെ ശിക്ഷ വിധിക്കും. ബ്രിട്ടനിലെ ബേണ്‍ മുഡിലാണ് സംഭവം.

2014 ഏപ്രിലിലാണ് ടെയ്‌ലര്‍ മോര്‍ഗന്‍ എന്ന ദമ്പതികളുടെ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടത്. പോസ്റ്റുമോര്‍ട്ടത്തില്‍ കുഞ്ഞിന്റെ വാരിയെല്ലുകള്‍ പൊട്ടിയിരുന്നതായും ശ്വാസം മുട്ടിയാണ് മരിച്ചതെന്നും കണ്ടെത്തി. എന്നാല്‍ കുഞ്ഞ് മരിച്ചത് എങ്ങനെയാണെന്നറിയില്ല എന്നായിരുന്നു മാതാപിതാക്കളായ എമ്മാ കോളും ലുക്ക് മോര്‍ഗനും പറഞ്ഞത്.

Tyler Morgan: Parents of two-month-old baby who died after being smothered convicted over death, London, News, Crime, Criminal Case, Murder, Court, Parents, World

മൊഴികളില്‍ സംശയം തോന്നിയ പോലീസ് ദമ്പതികളെ ചുറ്റിപ്പറ്റി അന്വേഷണം ആരംഭിച്ചു. ഇരുവരേയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ ദമ്പതികള്‍ എല്ലാം ഏറ്റുപറഞ്ഞു. കുഞ്ഞിനെ കൊന്നിട്ടും ഇരുവരും അല്പംപോലും കുറ്റബോധമില്ലാതെയാണ് പെരുമാറിയതെന്നാണ് പോലീസ് പറയുന്നത്. സംഭവം നടക്കുമ്പോള്‍ എമ്മയ്ക്ക് പതിനെട്ടും ലൂക്കിന് ഇരുപത്തിരണ്ടുമായിരുന്നു പ്രായം.

രാത്രിയില്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ കുഞ്ഞുണര്‍ന്നു കരഞ്ഞു. ഉടന്‍ ഇരുവരും ചേര്‍ന്ന് തലയണ കുഞ്ഞിനുമേല്‍ അമര്‍ത്തുകയായിരുന്നു. ഈ സമയം ഇരുവരും നന്നായി മദ്യപിച്ചിരുന്നു. ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതും ഏറെസമയം ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതും ദമ്പതികളുടെ പതിവാണ്. ഇതിന് കുഞ്ഞ് തടസം നില്‍ക്കുന്നത് ഇവര്‍ക്ക് സഹിക്കാനാവുമായിരുന്നില്ല. അതാണ് ക്രൂരമായ കൊല നടത്താന്‍ ഇവരെ പ്രേരിപ്പിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Tyler Morgan: Parents of two-month-old baby who died after being smothered convicted over death, London, News, Crime, Criminal Case, Murder, Court, Parents, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?