എസ്എസ്എല്‍സി ഫലപ്രഖ്യാപനം തിങ്കളാഴ്ച; ഉച്ചയ്ക്ക് 2 മണി മുതല്‍ വിവിധ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും, ഫലമറിയാന്‍ മൊബൈല്‍ ആപ്പും, നടപടികളെല്ലാം പൂര്‍ത്തിയായി

തിരുവനന്തപുരം: (www.kvartha.com 04.05.2019) എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് ആറിന് പ്രഖ്യാപിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വിവിധ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും. ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഇതോടൊപ്പം നടത്തും.

ഫലം മെയ് എട്ടിന് പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഫലപ്രഖ്യാപനത്തിനു മുന്നോടിയായുള്ള നടപടികളെല്ലാം ശനിയാഴ്ച പൂര്‍ത്തിയായതോടെയാണ് തിങ്കളാഴ്ച രണ്ട് മണിക്ക് പ്രഖ്യാപിക്കാന്‍ തീരുമാനമായത്.

sslcexam.kerala.gov.in, results.itschool.gov.in, results.kerala.nic.in, keralapareekshabhavan.in, www.prd.kerala.gov.in, http://bit.ly/2Lq826i എന്നീ സൈറ്റുകളിലും ഫലം ലഭ്യമാകും. 'Saphalam 2019', പിആര്‍ഡി ലൈവ് എന്നീ മൊബൈല്‍ ആപ്പുകളിലൂടെയും പരീക്ഷ ഫലമറിയാം.

4,35,142 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. സ്വകാര്യ രജിസ്‌ട്രേഷന്‍ നടത്തി 1,867 വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസ മന്ത്രിക്ക് ഫലപ്രഖ്യാപനം നടത്താന്‍ സാധിക്കാതെ വന്നാല്‍ വിദ്യാഭ്യാസ സെക്രട്ടറിയായിരിക്കും ഫലം പ്രഖ്യാപിക്കുക. സാധാരണ വിദ്യാഭ്യാസ മന്ത്രിമാരാണ് ഫലപ്രഖ്യാപനം നടത്തുന്നത്.



Keywords: Kerala, SSLC, Result, News, Website, Education, SSLC Result will be published on Monday after noon 




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?