കരിപ്പൂരില്‍ ഒന്നരക്കിലോ സ്വര്‍ണവുമായി 2 മംഗളൂരു സ്വദേശികള്‍ പിടിയില്‍

കരിപ്പൂര്‍: (www.kasargodvartha.com 18.05.2019) കരിപ്പൂരില്‍ ഒന്നരക്കിലോ സ്വര്‍ണവുമായി രണ്ട് പേര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായി. മംഗളൂരു സ്വദേശി നിസാര്‍ അഹമ്മദ്, ഭട്ക്കല്‍ സ്വദേശി മുഹമ്മദ് ഇമ്മ്‌റ എന്നിവരെയാണ് 50 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവുമായി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. ശരീരത്തില്‍ ഒളിച്ചുവെച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

ദുബൈയില്‍ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ഇവര്‍ കരിപ്പൂരിലെത്തിയത്. നേരത്തെ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് യാത്രക്കാര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ ബാഗേജ് പരിശോധനയില്‍ ഒന്നും കണ്ടെടുക്കാനായില്ല. ദേഹപരിശോധന നടത്തിയാണ് സ്വര്‍ണം കണ്ടെടുത്തത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, news, Top-Headlines, Kozhikode, gold, 2 passengers arrested with Gold in Karipur
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?