മുംബൈയില്‍ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ കാസര്‍കോട് സ്വദേശിയെ ട്രെയിനില്‍ കൊള്ളയടിച്ച കേസില്‍ 2 പേര്‍ അറസ്റ്റില്‍; കൂട്ടാളികളെ തിരയുന്നു
മംഗളൂരു: (www.kasargodvartha.com 30.05.2019) മുംബൈയില്‍ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ കാസര്‍കോട് സ്വദേശിയെ ട്രെയിനില്‍ കൊള്ളയടിച്ച കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. ഗോവ മഡ്ഗാവ് സ്വദേശികളായ സല്‍മാന്‍ അന്‍സാരി (25), സുഹേല്‍ഖാന്‍ (22) എന്നിവരെയാണ് ഭട്കല്‍ റെയില്‍വേ പോലീസും മുരുടേശ്വര്‍ പോലീസും സംയുക്തമായി നടത്തി അന്വേഷണത്തില്‍ അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നും മൂന്ന് സ്വര്‍ണവളകള്‍, 18,500 രൂപ, രണ്ട് ഡെബിറ്റ് കാര്‍ഡുകള്‍, നാല് തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തു.
കാസര്‍കോട് വെള്ളരിക്കുണ്ട് നാട്ടക്കല്‍ സ്വദേശി അലക്‌സ് ജോസഫ് ആണ് കൊള്ളയ്ക്കിരയായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. നേത്രാവതി എക്‌സ്പ്രസില്‍ മുബൈയില്‍ നിന്ന് നാട്ടിലേക്ക് വരുന്നവഴിയാണ് വിലപിടിപ്പുള്ള സാധനങ്ങള്‍ അടങ്ങിയ ബാഗ് സംഘം കൊള്ളയടിച്ചത്. സംഘത്തില്‍ അഞ്ചു പേരുണ്ടെന്നും മൂന്നു പേരെ ഇനി പിടികൂടാനുണ്ടെന്നും പോലീസ് അറിയിച്ചു.
മുരുടേശ്വറില്‍ എത്തിയപ്പോഴാണ് അലക്‌സിന് ബാഗ് നഷ്ടപ്പെട്ടതായി അറിഞ്ഞത്. ഉടന്‍ തൊട്ടടുത്ത ഭട്കല്‍ റെയില്‍വേ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മുരുടേശ്വര്‍ പോലീസും ഭട്കല്‍ റെയില്‍വേ പോലീസും ചേര്‍ന്ന് മുരുടേശ്വറില്‍ തിരച്ചില്‍ നടത്തുകയും മുരുടേശ്വര്‍ ബസ് സ്റ്റാന്‍ഡില്‍ സംശയാസ്പദ സാഹചര്യത്തില്‍ കണ്ട രണ്ടു പേരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മുരുടേശ്വര്‍ റെയില്‍വേ സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങളില്‍ ഈ രണ്ടുപേരും നേത്രാവതി എക്‌സ്പ്രസിന്റെ എസ്-ഒമ്പത് കോച്ചില്‍ നിന്ന് ഇറങ്ങുന്ന ദൃശ്യങ്ങളും ലഭിച്ചു. തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Mangalore, case, Police, arrest, Crime, Top-Headlines, kasaragod, Kerala, Robbery case; 2 arrested
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment