റിസാറ്റ് 2ബി സാറ്റലൈറ്റ് ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു; പകലും രാത്രിയും ഒരുപോലെ പ്രവര്‍ത്തിക്കും, കാലാവസ്ഥാ പരിശോധന നടത്താനുള്ള ശേഷി, പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ നിരീക്ഷിക്കുക, നിയന്ത്രണരേഖ വഴിയുള്ള നുഴഞ്ഞുകയറ്റങ്ങള്‍ പരിശോധിക്കുക എന്നിവ ലക്ഷ്യം

ബംഗളൂരു: (www.kvartha.com 22.05.2019) വ്യോമനിരീക്ഷണത്തിന് സേനയെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ള റിസാറ്റ് 2ബി സാറ്റലൈറ്റ് ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിലെ ഒന്നാം ലോഞ്ചിങ് പാഡില്‍ നിന്നാണ് പിഎസ്എല്‍വി സി46 റോക്കറ്റ് വിക്ഷേപിച്ചത്. 25 മണിക്കൂര്‍ നേരത്തെ കൗണ്ട് ഡൗണ്‍ കഴിഞ്ഞ് ബുധനാഴ്ച പുലര്‍ച്ചെ 5.30 മണിയോടെയാണ് വിക്ഷേപണം നടന്നത്. വിക്ഷേപിച്ച് 15 മിനിറ്റിനു ശേഷമാണ് റിസാറ്റ് 2ബി ഭ്രമണപഥത്തില്‍ എത്തിയത്. ഭാവിയില്‍ റിസാറ്റ് പരമ്പരയില്‍ ആറ് ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കും.

പിഎസ്എല്‍വിയുടെ 48-ാം ദൗത്യമാണിത്. സോളിഡ് സ്ട്രിപ്പ് ഓണ്‍ മോട്ടോറുകള്‍ ഘടിപ്പിക്കാതെയുള്ള പിഎസ്എല്‍വിയുടെ 14-ാമത്തെ വിക്ഷേപണമെന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു. ഭൂമിയിലുള്ള കെട്ടിടത്തെയോ, മറ്റെന്തെങ്കിലും വസ്തുക്കളെയോ ഒരു ദിവസം കുറഞ്ഞത് രണ്ടോ, മൂന്നോ തവണയെങ്കിലും പകര്‍ത്താന്‍ ഉപഗ്രഹത്തിനു സാധിക്കും.
 
 ISRO successfully launches earth observation satellite RISAT-2B, News, Business, Technology, Satelite, Threatened, National

പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ നിരീക്ഷിക്കുക. നിയന്ത്രണരേഖ വഴിയുള്ള നുഴഞ്ഞുകയറ്റങ്ങള്‍ പരിശോധിക്കുക എന്നിവയും ലക്ഷ്യങ്ങളാണ്. ഇന്ത്യന്‍ അതിര്‍ത്തികളിലെ എല്ലാ ഭീഷണികളെയും ഇല്ലാതാക്കാന്‍ ഉപഗ്രഹത്തിന്റെ പ്രവര്‍ത്തനം കരുത്താകും.

പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷിക്കുന്നതിനു സഹായകമാകുന്നതാണ് റഡാര്‍ ഇമേജിങ് സാറ്റലൈറ്റ് (റിസാറ്റ് 2ബി). റിസാറ്റ് പരമ്പരയില്‍പെട്ട നേരത്തേ വിക്ഷേപിച്ചതിനേക്കാളും ഉയര്‍ന്ന ശേഷിയുള്ളതാണ് റിസാറ്റ്2 ബിആര്‍ 1. പുറമേ നിന്നും പഴയ ഉപഗ്രഹത്തേ പോലെയാണു കാഴ്ചയെങ്കിലും ഘടനയില്‍ വ്യത്യാസമുണ്ട്.

നിരീക്ഷണത്തിനും ചിത്രങ്ങള്‍ പകര്‍ത്തുന്നതിലും ഉപഗ്രഹത്തിനു മികച്ച ശേഷിയാണുള്ളത്. റിസാറ്റിലെ എക്‌സ്ബാന്‍ഡ് സിനെതിക് അപേര്‍ച്ചര്‍ റഡാര്‍ (എസ്എആര്‍) പകലും രാത്രിയും ഒരുപോലെ പ്രവര്‍ത്തിക്കും. കൂടാതെ കാലാവസ്ഥാ പരിശോധന നടത്തുന്നതിനുള്ള ശേഷിയും ഉപഗ്രഹത്തിനുണ്ട്.

കടലില്‍ കപ്പലുകളുടെ സഞ്ചാരം പരിശോധിക്കാനും ഇതിനു സാധിക്കും. അതുകൊണ്ടുതന്നെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനയുടെ നീക്കങ്ങളും അറബിക്കടലിലെ പാക് യുദ്ധക്കപ്പലുകളും ഉപഗ്രഹത്തിന്റെ നിരീക്ഷണ കണ്ണുകളില്‍ പെടും. റിസാറ്റ് പരമ്പരയിലെ പഴയ ഉപഗ്രഹങ്ങളില്‍നിന്നുള്ള ചിത്രങ്ങള്‍ ഉപയോഗിച്ചാണ് 2016ല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിനും ഈ വര്‍ഷം ബാലാക്കോട്ട് വ്യോമാക്രമണത്തിനും ഇന്ത്യ ആസൂത്രണങ്ങള്‍ നടത്തിയത്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലുള്ള ഐഎസ്ആര്‍ഒയുടെ ശേഷിയും റിസാറ്റ് വര്‍ധിപ്പിക്കും.

2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷമാണ് ഇസ്രയേല്‍ നിര്‍മിത നൂതന റഡാര്‍ സംവിധാനങ്ങള്‍ അടങ്ങിയ റിസാറ്റ് 2 ഉപഗ്രഹ പദ്ധതിക്ക് ഇന്ത്യ തുടക്കമിട്ടത്. 2009 ഏപ്രില്‍ 20ന് വിക്ഷേപിച്ച ഈ ഉപഗ്രഹം സുരക്ഷാ സേനയുടെ നിരീക്ഷണശേഷി വര്‍ധിപ്പിച്ചു. 536 കിലോമീറ്റര്‍ ഉയരത്തില്‍നിന്നാണ് 24 മണിക്കൂറും ഉപഗ്രഹം അതിര്‍ത്തികള്‍ നിരീക്ഷിക്കുക.

പ്രത്യേകതകള്‍

*ഭാരം 615കിലോ

*ആയുസ് അഞ്ച് വര്‍ഷം

*555 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥം

*ഭൂമിയിലെ ഏത് വസ്തുവിന്റെയും ചിത്രങ്ങള്‍ പകര്‍ത്തും.

*അധിനിവേശ കാശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ നിരീക്ഷിക്കും

*നിയന്ത്രണരേഖയിലെ നുഴഞ്ഞുകയറ്റങ്ങള്‍ പരിശോധിക്കും

*പ്രളയം, ചുഴലിക്കൊടുങ്കാറ്റ് പോലുള്ള പ്രകൃതിക്ഷോഭങ്ങള്‍ കണ്ടെത്തും

*ഐ.എസ്.ആര്‍.ഒയുടെ ദുരന്ത നിവാരണ ശേഷി വര്‍ധിപ്പിക്കും.

*കപ്പലുകളുടെ സഞ്ചാരം നിരീക്ഷിക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: ISRO successfully launches earth observation satellite RISAT-2B,  News, Business, Technology, Satelite, Threatened, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?