2 വര്‍ഷം മുമ്പ് വിവാഹമോചനം നേടിയ ദമ്പതികള്‍ വീണ്ടും വിവാഹം കഴിക്കണം എന്ന ആവശ്യവുമായി കോടതിയില്‍; പറ്റില്ലെന്ന് തീര്‍ത്ത് പറഞ്ഞ് അബുദാബി പേഴ്സണല്‍ സ്റ്റാറ്റസ് കോടതി

അബുദാബി: (www.kvartha.com 25.05.2019) വിവാഹമോചനം കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങള്‍ക്ക് വീണ്ടും ഒരുമിച്ച് ജീവിക്കണമെന്ന ആവശ്യവുമായി യുവതിയും യുവാവും കോടതിയില്‍. എന്നാല്‍ ഈ ആവശ്യം തള്ളി അബുദാബി പേഴ്സണല്‍ സ്റ്റാറ്റസ് കോടതി. വിവാഹ മോചനം റദ്ദാക്കാനാവില്ലെന്ന നിലപാടിലായിരുന്നു കോടതി. ഇസ്ലാമിക നിയമപ്രകാരമുള്ള തങ്ങളുടെ ഒന്നാമത്തെയും രണ്ടാമത്തെയും തലാഖുകള്‍ റദ്ദാക്കണമെന്നായിരുന്നു കോടതിയില്‍ ദമ്പതികള്‍ ആവശ്യപ്പെട്ടത്.

12 വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ഭര്‍ത്താവ് അമിതമായി ദേഷ്യപ്പെടുന്ന സ്വഭാവക്കാരനായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ കുടുംബ ജീവിതം സമാധാനപൂര്‍ണമായിരുന്നില്ല. രണ്ട് തവണ ഇയാള്‍ ഭാര്യയെ തലാഖ് ചൊല്ലുകയും ചെയ്തു. പിന്നെയും ഇരുവരും ഒരുമിച്ച് ജീവിച്ചു.

Divorced couple appeals to UAE court to reinstate marriage, Abu Dhabi, News, Court, Religion, Coupels, Humor, Gulf, World

തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പാണ് ഇനിയും തുടര്‍ന്ന് പോകാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ വിവാഹമോചനം തേടിയത്. നേരത്തെ രണ്ട് തവണ തലാഖ് ചൊല്ലിയത് ഉള്‍പ്പെടെ പരിഗണിച്ച് കോടതി ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചു. വിവാഹമോചനം കഴിഞ്ഞ് രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴാണ് നേരത്തെയെടുത്ത തീരുമാനം എടുത്തുചാട്ടമായിരുന്നുവെന്ന് ഇരുവര്‍ക്കും തോന്നിത്തുടങ്ങിയത്.

ഇതോടെയാണ് വിവാഹമോചനം റദ്ദാക്കി തങ്ങളെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ഇവര്‍ വീണ്ടും കോടതിയെ സമീപിച്ചത്. വിവാഹമോചന സമയത്ത് താന്‍ മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും പ്രത്യേക മാനസിക രോഗം കാരണം വിവേചന രഹിതമായി താന്‍ രണ്ട് തവണ തലാഖ് ചൊല്ലുകയായിരുന്നുവെന്നുമാണ് ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞത്.

എന്നാല്‍ ആവശ്യം കോടതി നിരസിച്ചു. ഇസ്ലാമിക നിയമപ്രകാരം മൂന്ന് തലാഖുകളോടെ വിവാഹബന്ധം വേര്‍പ്പെടുത്തിയാല്‍ പിന്നീട് വിവാഹബന്ധം പുനഃസ്ഥാപിക്കാനാവില്ലെന്ന് കോടതി ഉത്തരവിടുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Divorced couple appeals to UAE court to reinstate marriage, Abu Dhabi, News, Court, Religion, Coupels, Humor, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?