മയക്കുമരുന്നുമായി 2 യുവാക്കള്‍ പോലീസ് പിടിയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 21.05.2019) എം ഡി എം എ മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. കല്ലൂരാവിയിലെ എന്‍ എം ഷാഫി (34), മുഹമ്മദ് അന്‍സാര്‍ എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റുചെയ്തത്. ഇവരില്‍ നിന്നും പത്തൊന്‍പതര ഗ്രാം എം ഡി എം എ പിടിച്ചെടുത്തു. ഹൊസ്ദുര്‍ഗ് സി ഐ വിനീഷ് കുമാര്‍, എസ് ഐമാരായ സജീഷ്, വി ജയപ്രസാദ്, സി പി ഒമാരായ സി മനോജ്, സുരേന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

മാര്‍ക്കറ്റില്‍ ഇതിന് നാലര ലക്ഷം രൂപ വരുമെന്ന് പോലീസ് അറിയിച്ചു. കാഞ്ഞങ്ങാട് സൗത്തില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Police, Hosdurg, 2 arrested with MDMA
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?