കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് റേഷനരി കടത്താന്‍ ശ്രമം; കാസര്‍കോട് സ്വദേശിയുള്‍പെടെ 2 പേര്‍ ബണ്ട്വാളില്‍ അറസ്റ്റില്‍
മംഗളൂരു: (www.kasargodvartha.com 03.05.2019) കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് റേഷനരി കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശിയുള്‍പെടെ രണ്ടു പേര്‍ ബണ്ട്വാളില്‍ അറസ്റ്റിലായി. കാസര്‍കോട് സ്വദേശി അബ്ദുല്‍ സലീം (45), ബണ്ട്വാള്‍ മൂഡയിലെ അബ്ദുല്‍ ഹക്കീം (60)എന്നിവരെയാണ് ബണ്ട്വാള്‍ താലൂക്ക് ഫുഡ് ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
2.43 ലക്ഷം രൂപ വില വരുന്ന അഞ്ചര ടണ്‍ അരിയും കടത്താന്‍ ഉപയോഗിക്കുന്ന കെ എല്‍ 14 രജിസ്‌ട്രേഷനിലുള്ള മിനി ലോറിയും കസ്റ്റഡിയിലെടുത്തു. കരിഞ്ചന്തയില്‍ മറിച്ചു വില്‍ക്കാനായി കര്‍ണാടകത്തില്‍ നിന്നു കേരളത്തിലേക്ക് റേഷനരി കടത്താനാണ് ശ്രമിച്ചത്. മിനി ലോറിയുടെ ഡ്രൈവറാണ് സലീം. ബണ്ട്വാളില്‍ അരി സൂക്ഷിച്ച കെട്ടിടത്തിന്റെ ഉടമയാണ് അബ്ദുല്‍ ഹക്കീം.
വാഹനത്തില്‍ നിന്ന് 50 കിലോ അരിയടങ്ങുന്ന 60 ചാക്കും, 40 കിലോ അരിയടങ്ങുന്ന 28 ചാക്കുകളും പിടികൂടി. കെട്ടിടത്തില്‍ നിന്ന് 50 കിലോ വീതമുള്ള 27 ചാക്ക് അരിയും പിടികൂടി. ഇതിന് രേഖകള്‍ ഉണ്ടായിരുന്നില്ല. ഇതോടെയാണ് ഇരുവരെയും അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലില്‍ കേരളത്തില്‍ സ്വകാര്യ വിപണിയില്‍ വില്‍പനയ്ക്കായി കൊണ്ടു പോയതാണ് അരിയെന്നു മൊഴി നല്‍കുകയായിരുന്നു. ദക്ഷിണ കന്നഡ ജില്ലയില്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യാനുള്ള അരിയാണിത്.
അരി കേരളത്തിലെത്തിച്ച് കൂടിയ വിലയ്ക്ക് വില്‍ക്കാനായിരുന്നു പദ്ധതിയെന്ന് ഫുഡ് ഇന്‍സ്പെക്ടര്‍ ശ്രീനിവാസ പറഞ്ഞു. ബണ്ട്വാള്‍ എ എസ് പി സൈദുല്‍ അതാവത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, Kasaragod, Kerala, Top-Headlines, arrest, Rice meant for public distribution diverted to shops, two arrested
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment