ചെന്നൈയ്ക്കടുത്ത് നിര്‍ത്തിയിട്ടിരുന്ന ടാങ്കറില്‍ കാറിടിച്ചു കയറി യുവതിയും കാര്‍ ഡ്രൈവറും മരിച്ചു; 2 പേര്‍ക്ക് പരിക്ക്; ദുരന്തം നടന്നത് ജോലി രാജിവെച്ച് ഓസ്‌ട്രേലിയയിലെ ഭര്‍ത്താവിനടുത്തേക്ക് പോകാനിരിക്കെ
ചെന്നൈ: (www.kvartha.com 16.05.2019) നിര്‍ത്തിയിട്ടിരുന്ന ടാങ്കറില്‍ കാറിടിച്ചു കയറി യുവതിയും കാര്‍ ഡ്രൈവറും മരിച്ചു. കാറിലുണ്ടായിരുന്ന രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ചെന്നൈയ്ക്കടുത്ത് വില്ലുപുരത്താണ് അപകടം.
ചങ്ങനാശേരിയില്‍ നിന്നു കുടുംബത്തോടൊപ്പം ചെന്നൈയിലേക്കു തിരിച്ച കുറുമ്പനാടം കുര്യച്ചന്‍പടി മുള്ളന്‍കുഴി ജെറിന്‍ ജോസിന്റെ ഭാര്യ ലിസ്ബത്ത് സെബാസ്റ്റ്യന്‍ (27), കാര്‍ ഓടിച്ചിരുന്ന മാമ്മൂട് മാമ്പറമ്പില്‍ വില്‍സന്‍ (42) എന്നിവരാണു മരിച്ചത്. ലിസ്ബത്തിന്റെ പിതാവിനും ഭര്‍തൃപിതാവിനുമാണു അപകടത്തില്‍ പരിക്കേറ്റത്.
ചെന്നൈ ഇന്‍ഫോസിസ് ജീവനക്കാരിയായിരുന്ന ലിസ്ബത്ത് ജോലി രാജിവച്ച് ഓസ്‌ട്രേലിയയില്‍ ഭര്‍ത്താവിന്റെ അടുത്തേക്കു പോകാനിരിക്കെയാണ് ദുരന്തം നടന്നത്. ഇതിനായി സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാനാണ് പിതാവ് സെബാസ്റ്റ്യന്‍, ഭര്‍തൃപിതാവ് ജോസ് മുള്ളന്‍കുഴി എന്നിവര്‍ക്കൊപ്പം യാത്രതിരിച്ചത്. വില്‍സന്‍ പ്രൈവറ്റ് ബസ് ഡ്രൈവറായിരുന്നു. ഭാര്യ: വേലമ്മ. മക്കള്‍ : അല്‍ഫോന്‍സാ, ആഗ്‌നസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Two killed, Two critically injured in car accident, Chennai, News, Local-News, Accidental Death, Injured, Hospital, Treatment, Obituary, Dead, National.

Powered by Info News For You

Comments
Post a Comment