പൂട്ടിയിട്ട വീട് കുത്തിത്തുറത്ത് കവര്‍ച്ച ചെയ്ത കേസില്‍ 2 പേര്‍ അറസ്റ്റില്‍

പെരിങ്ങോം: (www.kasargodvartha.com 11.05.2019) പൂട്ടിയിട്ട വീട് കുത്തിത്തുറത്ത് കവര്‍ച്ച ചെയ്ത കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. പന്നിയൂര്‍ സ്വദേശി ഷംസീര്‍ (31), ശ്രീകണ്ഠപുരം സ്വദേശി ഗുരുക്കളകത്ത് അസീസ് (48) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കുറ്റൂര്‍ കണ്ണങ്ങാട് അങ്കണവാടിക്ക് സമീപം എന്‍ വി അസ്മയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ജനുവരി അഞ്ചിന് വൈകിട്ടാണ് വീട്ടില്‍ കവര്‍ച്ച നടന്നത്. പതിനേഴര  പവന്‍ സ്വര്‍ണവും 57,000 രൂപയും, രണ്ട് മൊബൈല്‍ ഫോണുമാണ് സംഘം കവര്‍ച്ച ചെയ്ത് കടന്നുകളഞ്ഞത്.

പെരിങ്ങോം എസ് ഐ കെ. സജിത്തിന്റെയും പിന്നീട് പി. അജിത്ത് കുമാറിന്റെയും നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘവും തളിപ്പറമ്പ ഡി വൈ എസ് പിയുടെ സ്‌ക്വാഡും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Kannur, Top-Headlines, Crime, Robbery, 2 arrested in Robbery case
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?