പുതുമുഖങ്ങളേയും പ്രമുഖരേയും ഉള്‍പ്പെടുത്തി 2-ാം ബി ജെ പി മന്ത്രിസഭ; പുതിയ സര്‍ക്കാരിനെ പുതിയ തുടക്കമെന്ന് വിശേഷിപ്പിച്ച് മോഡി
ന്യൂഡെല്‍ഹി: (www.kvartha.com 28.05.2019) ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തകര്‍ത്തെറിഞ്ഞ് ഉജ്ജ്വല വിജയം നേടിയ ബി ജെ പി സര്‍ക്കാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുകയാണ്. അതിനിടെ പുതിയ മന്ത്രിസഭയില്‍ പുതുമുഖങ്ങളും പ്രമുഖരും അടക്കം ഉണ്ടാകുമെന്നാണ് അറിയുന്നത്.
മാറ്റം ഉറപ്പാക്കിയുള്ള തുടര്‍ച്ചയോ അതോ തുടര്‍ച്ച നഷ്ടപ്പെടുത്താതെ മാറ്റമോ? ഇതില്‍ ഏതായിരിക്കും ബി ജെ പി സര്‍ക്കാര്‍ പരിഗണിക്കുക എന്നത് ഇപ്പോള്‍ ചര്‍ച്ചാ വിഷയമാണ്. മന്ത്രിസഭാ രൂപീകരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ആദ്യത്തേതാണ് പരിഗണിക്കുന്നതെങ്കില്‍ കൂടുതല്‍ പുതുമുഖങ്ങളുണ്ടാവും; മറിച്ചെങ്കില്‍ പ്രമുഖര്‍ തുടരും, ഏതാനും പുതുമുഖങ്ങളും ഉള്‍പ്പെടും.
അതേസമയം ഇക്കുറി അമിത് ഷാ മന്ത്രിസഭയില്‍ ഉള്‍പ്പെടുമെന്നാണ് അറിയുന്നത്. മുന്‍മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി ആരോഗ്യപരമായ കാരണങ്ങളാല്‍ മാറി നില്‍ക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ അമിത് ഷാ ധനമന്ത്രിയാകുമെന്നാണ് സൂചന.
ഇക്കുറി ലോക്‌സഭയിലേക്കു ജയിച്ചു എന്നതു മാത്രമല്ല, അധ്യക്ഷ കാലാവധി പൂര്‍ത്തിയായി എന്നതും അമിത് ഷാ മന്ത്രിസഭയില്‍ ഉള്‍പ്പെടുമെന്നതിനു കാരണമായി വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ ജനുവരിയില്‍ കാലാവധി പൂര്‍ത്തിയാക്കിയ അമിത് ഷാ, തെരഞ്ഞെടുപ്പു കാരണമാണ് അധ്യക്ഷസ്ഥാനത്തു തുടരുന്നത്. മൂന്നാം തവണ അധ്യക്ഷനാകണമെങ്കില്‍ പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്യണം. അതിനു സാധ്യത വിരളമാണ്. അപ്പോള്‍, മന്ത്രിസഭാ രൂപീകരണത്തിനു പിന്നാലെ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്കു തെരഞ്ഞെടുപ്പുണ്ടാവും.
കഴിഞ്ഞ തവണത്തേതില്‍നിന്നു വ്യത്യസ്തമായി ഇത്തവണ ലോക്‌സഭയില്‍നിന്നാവും കൂടുതല്‍ മന്ത്രിമാരെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രാജ്യസഭാംഗങ്ങളായിരുന്ന പ്രമുഖ മന്ത്രിമാരില്‍ ചിലര്‍ ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു, ലോക്‌സഭയില്‍ ഭൂരിപക്ഷം വര്‍ധിച്ചു എന്നിവയുള്‍പ്പെടെയുള്ള കാരണങ്ങളുമുണ്ട്.
അതിനിടെ ബി ജെ പി അല്ലാതെ പ്രധാനഘടകകക്ഷികള്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കണം. ശിവസേന, ജെഡിയു, ശിരോമണി അകാലിദള്‍, എല്‍ജെപി, അണ്ണാഡിഎംകെ എന്നീ പ്രധാനഘടകകക്ഷികള്‍ക്കു കാബിനറ്റ് മന്ത്രിസ്ഥാനത്തിനൊപ്പം എത്ര സഹമന്ത്രിസ്ഥാനമെന്നതും പ്രസക്തമാണ്. ജെഡിയു ഉള്‍പ്പെടെ ചില കക്ഷികള്‍ താല്‍പര്യമുള്ള വകുപ്പുകള്‍ നേരത്തെ സൂചിപ്പിച്ചുകഴിഞ്ഞു.
ബിജെപി ശ്രദ്ധേയമായ നേട്ടമുണ്ടാക്കിയ സംസ്ഥാനങ്ങളായ ബംഗാള്‍, ഒഡീഷ തുടങ്ങിയവയ്ക്കു പുറമെ, ഉടനെ തെരഞ്ഞെടുപ്പുള്ള മഹാരാഷ്ട്ര, ഹരിയാന, ഡെല്‍ഹി തുടങ്ങിയവയ്ക്കും കാര്യമായ പ്രാതിനിധ്യം മന്ത്രിസഭയിലുണ്ടാകുമെന്നാണ് സൂചന.
പാര്‍ട്ടിക്കു വോട്ട് ചെയ്തവരെ മാത്രമല്ല, വോട്ട് ചെയ്യാത്തവരെ ഉള്‍ക്കൊണ്ടും ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ വിശ്വാസമാര്‍ജിച്ചും മുന്നോട്ടുപോകേണ്ടതുണ്ടെന്നും മോഡി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കുള്ള ഊന്നല്‍ മോഡിയുടെ അജന്‍ഡയിലെ പുതിയ കാര്യമാണെന്നും മന്ത്രിസഭാ രൂപീകരണത്തില്‍ അതു പ്രതിഫലിക്കുമെന്നുമാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കേരളമുള്‍പ്പെടെ ഒട്ടുമിക്ക സംസ്ഥാനങ്ങള്‍ക്കും പ്രാതിനിധ്യമുറപ്പാക്കുന്നതിനൊപ്പം കാര്യമായ തോതില്‍ യുവജന വനിതാ സാന്നിധ്യവും സൂചിപ്പിക്കപ്പെടുന്നു. തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നോട്ടുവച്ച പ്രകടനപത്രികയിലെ അജന്‍ഡ നടപ്പാക്കാന്‍ പ്രാപ്തിയുള്ളവര്‍ എന്നതാവുമത്രേ പരിഗണിക്കുന്ന ഘടകങ്ങളില്‍ പ്രധാനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New faces expected in Narendra Modi cabinet, New Delhi, News, Politics, Cabinet, Narendra Modi, BJP, Lok Sabha, Election, Trending, National.

Powered by Info News For You

Comments
Post a Comment