വീട് പോലൊരു ഹോസ്റ്റല്‍; ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍; മാസം 280 രൂപ പോക്കറ്റ് മണിയും മറ്റു ചെലവുകള്‍ക്കായി വര്‍ഷം 4,000 രൂപ വേറെയും

എറണാകുളം: (www.kvartha.com 04.05.2019) ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍ തുടങ്ങി എല്ലാ സൗകര്യവുമായി അദ്ധ്യയന വര്‍ഷം തുടങ്ങുന്നതിനുമുമ്പ് തന്നെ സര്‍ക്കാര്‍ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറായിക്കഴിഞ്ഞു. അത്യാധുനിക സംവിധാനങ്ങള്‍ മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്ക് പോക്കറ്റ് മണിയും മറ്റു ചിലവുകള്‍ക്കായി അദ്ധ്യയന വര്‍ഷാരംഭത്തില്‍ ധനസഹായവും നല്‍കും.

എറണാകുളം മലയാറ്റൂരിലെ സര്‍ക്കാര്‍ പ്രീമെട്രിക് ഹോസ്റ്റലാണ് സൗകര്യങ്ങള്‍ പുതുക്കി വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയാറായി നില്‍ക്കുന്നത്. മാസം 280 രൂപയാണ് പോക്കറ്റ് മണിയായി നല്‍കുന്നത്. സോപ്പ്, ടൂത്ത് പേസ്റ്റ്, എണ്ണ തുടങ്ങി നിത്യോപയോഗ വസ്തുക്കള്‍ വാങ്ങാനാണ് ഇത് നല്‍കുന്നത്. കൂടാതെ അദ്ധ്യയന വര്‍ഷം തുടങ്ങുമ്പോള്‍ ബാഗ്, കുട, പുസ്തകങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഓരോ വര്‍ഷവും 4000 രൂപ വേറെയും നല്‍കും.

പക്ഷേ ഹോസ്റ്റലില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ ഒരു നിബന്ധനയുണ്ട്. താമസക്കാര്‍ വിദ്യാര്‍ത്ഥികളായിരിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പ്രവേശനം ലഭിക്കുകയുള്ളൂ. പട്ടികജാതി വകുപ്പിന്റെ കീഴില്‍ 2005ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഹോസ്റ്റലാണ് സൗകര്യങ്ങളെല്ലാം പുതുക്കി ഹൈടെക് ആയിരിക്കുന്നത്. അഞ്ച് മുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനമുള്ളത്. ഇവിടെ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ പഠനച്ചെലും സര്‍ക്കാര്‍ വഹിക്കും. ഭക്ഷണം പൂര്‍ണമായും സൗജന്യമാണ്. പഠനത്തില്‍ സഹായം ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നൈറ്റ് ട്യൂട്ടര്‍മാരുടെ സേവനവും ഒരുക്കിയിട്ടുണ്ട്. വൈകീട്ട് നാല് മുതല്‍ ആറ് വരെ ട്യൂഷന്‍ അധ്യാപകരും പഠിപ്പിക്കാനെത്തും.



Keywords: Kerala, Ernakulam, Education, News, Full facilities in hostel 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?