അബുദാബിയില്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 28കോടി അടിച്ച ആ ഭാഗ്യവാനായ ഇന്ത്യക്കാരന്‍ മലയാളി; അധികൃതര്‍ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല; ഒടുവില്‍ !

അബുദാബി: (www.kvartha.com 10.05.2019) അബുദാബിയില്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 15 കോടി ദിര്‍ഹം (ഏകദേശം 28 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയ മലയാളിയെത്തേടി ബിഗ് ടിക്കറ്റ് അധികൃതര്‍ ജോലി സ്ഥലത്തെത്തി.

ഒന്നാം സമ്മാനം നേടിയ കെ.എസ് ഷോജിത്തിനെ വിജയിയായ വിവരം അറിയാക്കാന്‍ നറുക്കെടുപ്പ് നടന്ന വേദിയില്‍ വെച്ചുതന്നെ അധികൃതര്‍ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അതിന് കഴിഞ്ഞില്ല. തുടര്‍ന്നാണ് വിവരമറിയിക്കാന്‍ ബിഗ് ടിക്കറ്റ് സംഘം അദ്ദേഹത്തിന്റെ ജോലി സ്ഥലത്തേക്ക് നേരിട്ട് ചെന്നത്.

'April Fools' Dh15m raffle ticket makes 12 UAE expats millionaires, Abu Dhabi, News, Lottery, Winner, Gulf, Video, Gulf, World, Trending

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി നടന്ന ബിഗ് ടിക്കറ്റ് 203 -ാം നറുക്കെടുപ്പിലാണ് 030510 നമ്പര്‍ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചത്. ഏപ്രില്‍ ഒന്നിനായിരുന്നു ഷോജിത്ത് ഈ ടിക്കറ്റ് വാങ്ങിയത്. അതേ സമയം ഫോണ്‍ കിട്ടിയില്ലെങ്കില്‍ പിന്നെയും വിളിച്ചുകൊണ്ടിരിക്കുമെന്നും എന്നിട്ടും കിട്ടിയില്ലെങ്കില്‍ ഗുഡ് ന്യൂസ് അറിയിക്കാനും അഭിനന്ദനം അറിയിക്കാനും ഞങ്ങള്‍ നേരിട്ട് അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെല്ലുമെന്നും നറുക്കെടുപ്പ് നടത്തിയ റിച്ചാര്‍ഡ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

'April Fools' Dh15m raffle ticket makes 12 UAE expats millionaires, Abu Dhabi, News, Lottery, Winner, Gulf, Video, Gulf, World, Trending

അതിനിടെയാണ് ബുധനാഴ്ച ഷോജിത്തിനെ കണ്ടെത്തുന്നത്. ഇതിന്റെ വീഡിയോ അധികൃതര്‍ യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു. അതേസമയം ജോലി ആവശ്യത്തിനായി ഇറ്റലിയില്‍ പോയതിനാലാണ് നറുക്കെടുപ്പ് പ്രഖ്യാപന സമയത്ത് വിളിച്ചപ്പോള്‍ ഷോജിത്തിനെ കിട്ടാതിരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

'April Fools' Dh15m raffle ticket makes 12 UAE expats millionaires, Abu Dhabi, News, Lottery, Winner, Gulf, Video, Gulf, World, Trending

അതേസമയം താന്‍ തനിച്ചല്ല ടിക്കറ്റ് എടുത്തത്. തനിക്കൊപ്പം ജോലി ചെയ്യുന്ന മറ്റ് 12 പേരും കൂടി ചേര്‍ന്നാണ് എടുത്തത്. ഇത് മൂന്നാംതവണയാണ് താന്‍ ടിക്കറ്റ് എടുക്കുന്നതെന്നും അതിന് സമ്മാനം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഷോജിത്ത് പ്രതികരിച്ചു.

കിട്ടിയ പണം കുടുംബങ്ങളുടെ ഉയര്‍ച്ചയ്ക്ക് മാത്രമല്ല വിനിയോഗിക്കുന്നത്, മറ്റുള്ളവരെ സഹായിക്കാന്‍ കൂടി ഉപയോഗിക്കുമെന്നും ഷോജിത്ത് കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 'April Fools' Dh15m raffle ticket makes 12 UAE expats millionaires, Abu Dhabi, News, Lottery, Winner, Gulf, Video, Gulf, World, Trending.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?