കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ ബിജെപി നേതാവുമായുള്ള ചര്‍ച്ച: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 25 സീറ്റുകളിലും ജയിച്ച ബിജെപിയെ അഭിന്ദിക്കാനാണ് തങ്ങള്‍ പോയതെന്ന് വിശദീകരണം

ബെംഗളൂരു: (www.kvartha.com 26.05.2019) ബിജെപിയുമായി ചര്‍ച്ച നടത്തിയ സംഭവത്തില്‍ വിശദീകരണവുമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 25 സീറ്റുകളിലും ജയിച്ച ബിജെപിയെ അഭിന്ദിക്കാനാണ് തങ്ങള്‍ പോയതെന്നാണ് എംഎല്‍എമാരുടെ വിശദീകരണം. കോണ്‍ഗ്രസ് എംഎല്‍എമാരായ രമേശ് ജാര്‍ക്കിഹോളി, ഡോ. സുധാകര്‍ എന്നിവരാണ് ചര്‍ച്ച നടത്തിയത്.

ബിജെപിയിലേക്ക് കൂടുമാറിയ പഴയ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എസ് എം കൃഷ്ണയുമായിട്ടായിരുന്നു എംഎല്‍എമാരുടെ ചര്‍ച്ച. ഈ കൂടിക്കാഴ്ചയില്‍ പ്രമുഖ ബിജെപി നേതാവ് ആര്‍ അശോകും പങ്കെടുത്തിരുന്നു. എസ് എം കൃഷ്ണയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ യെദ്യൂരപ്പയും പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്.


രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നും എസ് എം കൃഷ്ണയെ കണ്ട് 25 സീറ്റും നേടിയ ബിജെപി വിജയത്തില്‍ അഭിനന്ദിക്കാനാണ് എത്തിയതെന്നുമായിരുന്നു ഇതുസംബന്ധിച്ച് ജാര്‍ക്കിഹോളിയുടെ പ്രതികരണം. പാര്‍ട്ടി കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായി താന്‍ എസ് എം കൃഷ്ണയെ കാണാന്‍ എത്തിയതാണെന്നും അല്ലാതെ തനിക്ക് ജാര്‍ക്കിഹോളിയുമായോ സുധാകറുമായോ സൗഹൃദം പോലുമില്ലെന്നും അശോക് പ്രതികരിച്ചു.

Keywords: National, News, Karnataka, Congress, MLA, BJP, Meeting, Lok Sabha, Election, Trending, Politics, Congress MLA Ramesh Jarkiholi explained on meeting with BJP leader SM Krishna.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?