ബേക്കല്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ച സംഭവം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉള്‍പ്പടെ 25ഓളം യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ കേസ്
കാസര്‍കോട് (www.evisionnews.co): ദിവസങ്ങള്‍ക്ക് മുമ്പ് കല്യോട്ടുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ബേക്കല്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചതിന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉള്‍പ്പടെ 25ഓളം യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. അക്രമ സംഭവങ്ങളില്‍ നിരപരാധികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചെന്നാരോപിച്ചാണ് കാസര്‍കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ നേതൃത്വത്തില്‍ സ്റ്റേഷന്‍ ഉപരോധിച്ചത്.
ഡി.വൈ.എസ്.പിയുടെ പരാതിയിലാണ് കേസ്. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍, ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍, യു.ഡി.എഫ് കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, നേതാക്കളായ സാജിദ് മൗവ്വല്‍, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, പി.വി സുരേഷ്, രാജന്‍ പെരിയ, അഡ്വ. എം.കെ ബാബുരാജ്, നോയല്‍ ടോം ജോസ് എന്നിവരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment