കാറില്‍ കടത്തിയ 25ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി ബദിയടുക്ക സ്വദേശി അറസ്റ്റില്‍
ബദിയടുക്ക (www.evisionnews.co): കാറില്‍ കടത്തിയ 25ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി ബദിയടുക്ക സ്വദേശി അറസ്റ്റില്‍. ബേള, ഏണിയാര്‍പ്പിലെ മുരളീകൃഷ്ണ (30)യാണ് അറസ്റ്റിലായത്. ബദിയടുക്ക എക്‌സൈസ് ഇന്നലെ അടുക്ക സ്ഥലത്ത് നടത്തിയ റെയ്ഡിലാണ് മദ്യം പിടിയിലായത്. കടത്തിന് ഉപയോഗിച്ച കെ.എല്‍ 14 വി 3295 നമ്പര്‍ മാരുതി ആള്‍ട്ടോ കാര്‍ പിടികൂടി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.വി രാമചന്ദ്രനും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
Powered by Info News For You

Comments
Post a Comment