വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിലെ ഇടനിലക്കാരന്‍ പ്രകാശ് തമ്പി അറസ്റ്റില്‍; ഇയാള്‍ വിദേശത്തുനിന്നും പലതവണയായി 25 കിലോയോളം സ്വര്‍ണം കടത്തിയതായി പോലീസ്

തിരുവനന്തപുരം: (www.kvartha.com 30.05.2019) വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിലെ ഇടനിലക്കാരന്‍ പ്രകാശ് തമ്പിയെ ഡിആര്‍ഐ അറസ്റ്റു ചെയ്തു. സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി അഡ്വ.ബിജുവിന്റെയും സഹായി വിഷ്ണുവിന്റെയും സുഹൃത്താണ് തിരുവനന്തപുരം തിരുമല സ്വദേശി പ്രകാശ് എന്ന് പോലീസ് പറഞ്ഞു. 25 കിലോയോളം സ്വര്‍ണം പലതവണയായി ഇയാള്‍ വിദേശത്തുനിന്നു കൊണ്ടുവന്നതിനുള്ള തെളിവും ഡിആര്‍ഐക്ക് ലഭിച്ചു.

വിദേശത്തുനിന്നു സ്ത്രീകളടക്കമുള്ള കടത്തുകാര്‍ കൊണ്ടുവരുന്ന സ്വര്‍ണം ശേഖരിക്കാന്‍ ഇയാള്‍ പലതവണ വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്. കടത്തികൊണ്ടുവരുന്ന സ്വര്‍ണം ആവശ്യമുള്ളവര്‍ക്ക് എത്തിക്കുന്നതും പ്രകാശായിരുന്നു. കിഴക്കേകോട്ടയിലെ ജ്വല്ലറിയില്‍ കടത്തല്‍ സ്വര്‍ണം എത്തിച്ചിരുന്നത് പ്രകാശാണെന്നും ഡിആര്‍ഐ വ്യക്തമാക്കുന്നു.

Gold Smuggling: Mediator Prakash Thampi Nabbed, Thiruvananthapuram, News, Trending, Arrested, Foreign, Gold, Police, Women, Airport, Kerala

എന്നാല്‍ ജ്വല്ലറി മാനേജര്‍ ഹക്കീം ഇപ്പോള്‍ ഒളിവിലാണ്. അതിനിടെ ഒളിവിലുള്ള ബിജുവിനും വിഷ്ണുവിനുമായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സ്വര്‍ണക്കടത്തിനു കൂട്ടുനിന്ന കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനെയും ജ്വല്ലറി മാനേജര്‍ ഹക്കീമിന്റെ അക്കൗണ്ടന്റ് റാഷിദിനെയും ബിജുവിന്റെ ഭാര്യയെയും നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

അതിനിടെ സ്വര്‍ണം കടത്തിയ കേസില്‍ ഇതര സംസ്ഥാനക്കാരായ രണ്ടു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൂടി അറസ്റ്റിലായേക്കും. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഡിആര്‍ഐ ശേഖരിക്കുകയാണ്. മൂന്നിലധികം തവണ ഈ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്‌തെങ്കിലും സ്വര്‍ണക്കടത്ത് സംഘവുമായുള്ള ബന്ധം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇവരുടെ ഫോണ്‍ നമ്പര്‍ സിഡാക്കില്‍ പരിശോധിച്ചതിന്റെ വിവരങ്ങള്‍ ഡിആര്‍ഐ പരിശോധിച്ചു വരികയാണ്.

മെയ് 13നാണ് 25 കിലോ സ്വര്‍ണവുമായി തിരുമല സ്വദേശി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുനില്‍കുമാര്‍ (45), കഴക്കൂട്ടം സ്വദേശി സെറീന(42) എന്നിവരെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തത്. മസ്‌കറ്റില്‍നിന്ന് തിരുവനന്തപുരത്തെത്തിയ ഒമാന്‍ എയര്‍വേയ്‌സിന്റെ വിമാനത്തിലാണ് ഇരുവരും എത്തിയത്. ഇവരെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് ബിജുവിനെക്കുറിച്ചും കൂട്ടാളികളെക്കുറിച്ചും വിവരം ലഭിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Gold Smuggling: Mediator Prakash Thampi Nabbed, Thiruvananthapuram, News, Trending, Arrested, Foreign, Gold, Police, Women, Airport, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?