അങ്ങോട്ട് ഡോളറും ഇങ്ങേട്ടേക്ക് സ്വര്‍ണവും; വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുകാര്‍ക്ക് ഹവാലാ ബന്ധവും, മുഖ്യപ്രതി സറീന 25 കിലോ സ്വര്‍ണം കടത്തിയത് കസ്റ്റംസിന്റെ അറിവോടെയെന്ന് സൂചന; കസ്റ്റംസുമായി ബന്ധം സ്ഥാപിക്കുന്നത് സുന്ദരികളായ യുവതികളെ ഉപയോഗിച്ച്, വിവരങ്ങള്‍ നല്‍കാന്‍ വാട്‌സാപ്പ് ഗ്രൂപ്പും

തിരുവനന്തപുരം: (www.kvartha.com 22.05.2019) അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്തുകാര്‍ക്ക് ഹവാലാ ബന്ധവുമുണ്ടെന്ന് കണ്ടെത്തി. കേരളത്തില്‍ നിന്ന് ദുബൈയിലേക്ക് വിദേശ കറന്‍സികളും തിരിച്ച് ഇങ്ങോട്ടേക്ക് സ്വര്‍ണവും കടത്തുന്നതാണ് ഇവരുടെ രീതിയെന്നാണ കണ്ടെത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് കോടിക്കണക്കിന് വിദേശ കറന്‍സി ഈ സംഘം ദുബൈയിലെത്തിച്ചിട്ടുണ്ട്. പ്രധാന ഇടനിലക്കാരന്‍ അഡ്വ. ബിജുവിന്റെ ഭാര്യ വിനീത നിരവധി തവണ വിദേശകറന്‍സി കടത്തിയതായി ഡിആര്‍ഐ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. ഇവരെ പ്രതിചേര്‍ത്തിട്ടുണ്ട്. ആര്‍ക്കുവേണ്ടിയാണ് വിദേശ കറന്‍സി കടത്തെന്ന് കണ്ടെത്തിയിട്ടില്ല. വടക്കന്‍ ജില്ലകളിലെ ഹവാലാ മാഫിയയ്ക്ക് ഇവരുമായി ബന്ധമുണ്ടെന്നും ഡിആര്‍ഐ സംശയിക്കുന്നു.

മുഖ്യപ്രതി സറീന 25 കിലോ സ്വര്‍ണം കടത്തിയത് കസ്റ്റംസിന്റെ അറിവോടെയെന്നും സൂചനയുണ്ട്. സ്വര്‍ണം കടത്താന്‍ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങി ചില കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വലിയ സംഘം പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തി. സെറീനയടക്കമുള്ളവര്‍ സ്വര്‍ണം കടത്തിയ ദിവസങ്ങളിലെല്ലാം ചില കസ്റ്റംസുകാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇവരുടെ പിന്തുണയില്ലാതെ 25 കിലോ സ്വര്‍ണം ഹാന്‍ഡ് ബാഗില്‍ കൊണ്ടുവരാനാവില്ലെന്നാണ് ഡിആര്‍ഐ വ്യക്തമാക്കുന്നത്.


അറസ്റ്റിലായ ബ്യൂട്ടീഷ്യന്‍ സെറീനയുമായി കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതിന്റെ വിവരങ്ങളും ഡിആര്‍ഐക്ക് ലഭിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിലെ ദൃശ്യങ്ങള്‍ പരിശോധിക്കുന്നത് തുടരുകയാണ്.

സുന്ദരികളായ യുവതികളെ ഉപയോഗിച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ഇവര്‍ ബന്ധം സ്ഥാപിക്കുന്നത്. കടത്ത് സംബന്ധിച്ച് ഡിആര്‍ഐയ്ക്ക് സൂചന ലഭിച്ചാല്‍ കുറച്ച് കാലത്തേക്ക് മറ്റൊരു വിമാനത്താവളം വഴി സ്വര്‍ണം കടത്തലാണ് പതിവ്. ഇത്തരം വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വാട്‌സ്ആപ്പിലൂടെ സ്വര്‍ണക്കടത്തുകാര്‍ക്ക് കൈമാറുകയാണ് പതിവ്. ഇതിനായി ബിജുവിന്റെ നേതൃത്വത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.


അതേസമയം, തിരുവനന്തപുരത്തെ കസ്റ്റംസ് സൂപ്രണ്ട് അടക്കമുള്ളവരെ ചോദ്യം ചെയ്‌തെങ്കിലും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഡിആര്‍ഐ കടന്നിട്ടില്ല. ഇവരെ രക്ഷിക്കാന്‍ കേരളത്തിനു പുറത്തുനിന്നും സമര്‍ദമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. തെളിവുകള്‍ കിട്ടിയിട്ടും മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ ഡിആര്‍ഐ ഇതുവരെ തയ്യാറായിട്ടില്ല. ഉദ്യോഗസ്ഥരുടെ വീടുകളില്‍ നടത്തിയ തെരച്ചിലില്‍ സുപ്രധാന രേഖകളും കണ്ടെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)    

Keywords: Kerala, News, Dollar, Gold, Accused, Arrested, Customs, Woman, Whatsapp, DRI found Foreign Currency smuggling by Gold smuggling team.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?