മാര്‍ക്കറ്റില്‍ 25 ലക്ഷം രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി യുവാവ് എക്‌സൈസ് പിടിയില്‍; പിടിയിലായത് പെയ്ന്റിംഗ് തൊഴിലാളി, ഹാഷിഷ് ഓയില്‍ എത്തിച്ചത് ബംഗളൂരുവില്‍ നിന്നെന്ന് മൊഴി, അന്വേഷണം തുടരുന്നു

കണ്ണൂര്‍: (www.kasargodvartha.com 09.05.2019) മാര്‍ക്കറ്റില്‍ 25 ലക്ഷം രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി യുവാവ് എക്‌സൈസ് പിടിയിലായി. ചിറക്കല്‍ പുതിയതെരുപള്ളി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സി പി റാസിമിനെ (25)യാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളില്‍ നിന്നും 553 ഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു. റാസിം ഓടിച്ചിരുന്ന സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. പെയ്ന്റിംഗ് തൊഴിലാളിയാണ് റാസിം.

ഹാഷിഷ് ഓയില്‍ എത്തിച്ചത് ബംഗളൂരുവില്‍ നിന്നാണെന്നാണ് ചോദ്യം ചെയ്യലില്‍ പ്രതി എക്‌സൈസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായും ഹാഷിഷ് കടത്തിനു പിന്നില്‍ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് പരിശോധിച്ചു വരുന്നതായും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kannur, news, Top-Headlines, Youth, Excise, Youth held with Hashish Oil
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?