മണാലിയില്‍ പാരാഗ്ലൈഡിങ്ങിനിടെ 24കാരന്‍ മരിച്ചു, അപകടം പാരാഗ്ലൈഡര്‍ നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന്, ഗ്ലൈഡര്‍ നിയന്ത്രിച്ചിരുന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മണാലി: (www.kvartha.com 19.05.2019) ഹിമാചല്‍പ്രദേശിലെ മണാലിയില്‍ പാരാഗ്ലൈഡിങ്ങിനിടെ 24കാരന്‍ മരിച്ചു. പഞ്ചാബിലെ മോഹാലിയില്‍ നിന്നെത്തിയ വിനോദസഞ്ചാരിയായ അമന്‍ദീപ് സിങ് സോവതിയാണ് മരിച്ചത്. പാരാഗ്ലൈഡര്‍ നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് അപകടത്തില്‍ പെടുകയായിരുന്നു. ഗ്ലൈഡര്‍ നിയന്ത്രിച്ചിരുന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


മണാലിയിലെ സോളങ്ക് വാലിയിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം യുവാവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Keywords: National, News, Youth, Dies, Punjab, Accident, Injured, Hospital, Punjab tourist dies in paragliding accident in Manali.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?