കേരളത്തില്‍ പൊതുവിദ്യാഭ്യാസം കുതിപ്പിന്റെ പാതയില്‍; ആലപ്പുഴയിലെ എല്‍പി സ്‌കൂളില്‍ ഒരു മണിക്കൂറില്‍ 247 അഡ്മിഷനുകള്‍; പെരുവഴിയിലാവുമോ വിദ്യാഭ്യാസ കച്ചവടക്കാര്‍?
ചേര്‍ത്തല: (www.kvartha.com 04.05.2019) ഒരു മണിക്കൂറിനിടെ 247 വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കി ചരിത്രം കുറിച്ച് ആലപ്പുഴയിലെ ചേര്‍ത്തല ഗവ: ടൗണ്‍ എല്‍പി സ്‌കൂള്‍. ശനിയാഴ്ച രാവിലെ 11 മണി മുതല്‍ 12 മണി വരെ നടന്ന അഡ്മിഷന്‍ ഡ്രൈവിലാണ് 247 വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ അഡ്മിഷനെടുത്തത്.
ഒന്നാം ക്ലാസിലേക്ക് നൂറ്റിയിരുപതോളം വിദ്യാര്‍ഥികളും രണ്ടാംക്ലാസിലേക്ക് ആറ് പേരും മൂന്നാം ക്ലാസിലേക്ക് അഞ്ചുപേരും നാലാം ക്ലാസിലേക്ക് ഒരാളുമാണ് ചേര്‍ന്നത്. ബാക്കിയുള്ളവര്‍ എല്‍കെജി, യുകെജി ക്ലാസുകളിലേക്കാണ് അഡ്മിഷന്‍ നേടിയത്. കഴിഞ്ഞ വര്‍ഷം രണ്ടരമണിക്കൂറിനിടെ 233 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കി ഇതേ സ്‌കൂള്‍ ദേശീയ തലത്തില്‍ അംഗീകാരം നേടിയിരുന്നു. സ്‌കൂളിലെ വിവരങ്ങള്‍ അറിയാനായി പ്രത്യേക വെബ്‌സൈറ്റും യുട്യൂബ് ചാനലും ഉണ്ട്. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ മികവാണ് കൂടുതല്‍ കുട്ടികള്‍ ഇവിടേക്ക് എത്താന്‍ കാരണമായതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
അതേസമയം, കേരളത്തില്‍ പൊതുവിദ്യാഭ്യാസ മേഖല കുതിക്കുമ്പോള്‍ വിദ്യാഭ്യാസ കച്ചവടം നടത്തുന്ന സ്വകാര്യ സ്‌കൂളുകള്‍ അങ്കലാപ്പിലാവുകയാണ്. സംസ്ഥാനത്തുടനീളം സ്മാര്‍ട്ട് ക്ലാസടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി പൊതുവിദ്യാലയങ്ങളെ ആധുനികവത്കരിച്ചുകൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍. ഇതിനോടകം തന്നെ നൂറുകണക്കിന് സ്‌കൂളുകളാണ് സംസ്ഥാനത്ത് 'സ്മാര്‍ട്ടായത്'. അടുത്ത വര്‍ഷം മുതല്‍ എസ്‌സിആര്‍ടിയുടെ 1 ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള പാഠപുസ്തകങ്ങള്‍ ഓണ്‍ലൈനായും ലഭിക്കാനുള്ള സജ്ജീകരണങ്ങളും തയ്യാറായിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Alappuzha, News, Education, school, Government, 247 Admissions in One Hour; Cherthala Govt:Town LP School Creates Record

Powered by Info News For You

Comments
Post a Comment