ഫോക്‌സ്‌വാഗന്റെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നു; ഇന്ത്യന്‍ എഞ്ചിനീയറെ ജനറല്‍ മോട്ടോര്‍സ് പിരിച്ചുവിട്ടു; തട്ടിപ്പിന്റെ പേരിലുള്ള കേസുകളില്‍ നിന്ന് തലയൂരാന്‍ ഫോക്‌സ്‌വാഗന്‍ ചിലവഴിച്ചത് 2.3 കോടി രൂപ

ബെര്‍ലിന്‍: (www.kvartha.com 10.05.2019) ഫോക്‌സ് വാഗന്‍ കമ്പനിയുടെ കാറുകളിലെ തട്ടിപ്പ് പുറത്തുകൊണ്ടുന്ന ഇന്ത്യന്‍ എഞ്ചിനീയറെ ജനറല്‍ മോട്ടോര്‍സ് പുറത്താക്കി. ഹേമന്ത് കപ്പന്നയെയാണ് കമ്പനി മറ്റ് 4000 ജീവനക്കാര്‍ക്കൊപ്പം പിരിച്ചുവിട്ടത്. ഫോക്‌സ് വാഗന്‍ ഡീസല്‍ കാറുകളിലെ പുകമലിനീകരണം സംബന്ധിച്ച തട്ടിപ്പ് പുറത്തുകൊണ്ടുവന്നയാളാണ് കന്നപ്പ.

2013ല്‍ വെസ്റ്റ് വിര്‍ജീനിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിയായിരിക്കെയാണ് ഫോക്‌സ്‌വാഗന്‍ കാറുകളില്‍ സോഫ്‌റ്റെ്‌വെയര്‍ ഉപയോഗിച്ച് മലിനീകരണ തട്ടിപ്പ് നടത്തുന്നതായി കപ്പന്ന കണ്ടെത്തുന്നത്. വെളിപ്പെടുത്തല്‍ ശരിയാണെന്ന് 2015ല്‍ യുഎസ് പരിസ്ഥിതി സംരക്ഷണ ഏജന്‍സി കണ്ടെത്തി. 1.1 കോടി ഡീസല്‍ കാറുകളില്‍ മലിനീകരണ തട്ടിപ്പ് നടത്താന്‍ ഫോക്‌സ്‌വാഗന്‍ സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ചു എന്നായിരുന്നു കണ്ടെത്തല്‍.

തട്ടിപ്പിന്റെ പേരിലുള്ള കേസുകളും നിയമപോരാട്ടങ്ങളും അവസാനിപ്പിക്കുന്നതിനായി ആഗോളതലത്തില്‍ 33 ബില്ല്യണ്‍ (2.3 ലക്ഷം കോടി രൂപ) ആണ് കമ്പനി ഇതുവരെ ചിലവഴിച്ചത്. അതേസമയം കപ്പന്നയെ പുറത്താക്കിയത് കമ്പനിയുടെ മുഖംമിനുക്കലിന്റെ ഭഗാമായാണെന്ന് ജനറല്‍ മോട്ടോര്‍സ് അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Threat, World, Car, Engineers, Case, Germany, GM fired PIO engineer who exposed Volkswagen emissions fraud. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?