രണ്ട് മണ്ഡലങ്ങളില്‍ റീപോളിംഗ്; 23ന് ഫലപ്രഖ്യാപനം; ഈ സമയത്താണോ ഒരു സംസ്ഥാനത്തിന്റെ പോലീസ് മേധാവി വിദേശത്ത് പോകുന്നത്? ദുബൈയിലേക്ക് പോകാനുള്ള ബെഹ്‌റയുടെ പ്ലാന്‍ നടക്കില്ല; ഡിജിപിയുടെ വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍
തിരുവനന്തപുരം: (www.kvartha.com 18.05.2019) സംസ്ഥാനത്തെ രണ്ട് മണ്ഡലങ്ങളില്‍ ഞായറാഴ്ച റീപോളിംഗ് നടക്കാനിരിക്കെ സംസ്ഥാന പോലീസ് മേധാവി വിദേശയാത്രയ്ക്ക് ഒരുങ്ങിയതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിജിപിയുടെ വിദേശയാത്രയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ അനുമതി തല്‍ക്കാലം നല്‍കേണ്ടെന്ന് തീരുമാനിച്ചത്.
ദുബൈയിലെ ഓട്ടോമാറ്റിക് പോലീസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനം പഠിക്കാനായി മൂന്ന് ദിവസത്തെ യാത്രയ്ക്കാണ് ഡിജിപി അനുമതി തേടിയത്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി നേരത്തെ തന്നെ ലഭിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടുകയായിരുന്നു.
ഞായറാഴ്ച കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ റീപോളിംഗ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ യാത്ര ഒഴിവാക്കാന്‍ കമ്മീഷന്‍ നിര്‍ദേശിക്കുകയായിരുന്നു. 23ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരാനിരിക്കുകയാണ് എന്നതും കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Keywords: Kerala, News, Election, Lok Sabha, Re-Polling, Election Commission, Policemen, Cancelled, Dubai, Visit, DGP Loknath Behra's Dubai trip cancelled by EC.
Powered by Info News For You

Comments
Post a Comment