ഗാസയില്‍ ഇസ്രയേല്‍ ആക്രമണം; 23 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു; ശക്തമായി തിരിച്ചടിച്ച് ഹമാസ്
ജറുസലേം: (www.kvartha.com 06.05.2019) ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗര്‍ഭിണിയും 14 മാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടെ 23 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഏഴുപേര്‍ ഹമാസിന്റെ പോരാളികളാണ്. 220 ഫലസ്തീന്‍ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ പീരങ്കിയാക്രമണം നടത്തി. എന്നാല്‍ ഹമാസിന്റെ തിരിച്ചടിയില്‍ നാല് ഇസ്രയേലികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രയേല്‍ സിവിലിയന്‍ കൊല്ലപ്പെടുന്നത്. ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കി 600ല്‍ അധികം റോക്കറ്റ് ആക്രമണങ്ങളാണ് ഹമാസ് നടത്തിയത്.
ഗാസയില്‍ ഇസ്രയേലിന്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഫലസ്തീന്‍ യുവാവ് വെടിയുതിര്‍ത്തതാണ് കുഴപ്പങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് ഇസ്രയേല്‍ ആരോപിക്കുന്നു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭയും ഈജിപ്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളും രംഗത്തുവന്നിട്ടുണ്ട്. അതേസമയം ഇസ്രയേല്‍ ആക്രമണങ്ങളെ ന്യായീകരിക്കുന്ന നിലപാടുമായാണ് യുഎസ് രംഗത്തെത്തിയിരിക്കുന്നത്. സ്വയം സുരക്ഷയ്ക്ക് വേണ്ടി എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കാന്‍ ഇസ്രയേലിന് അവകാശമുണ്ടെന്ന് യുഎസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, Israel, Attack, Palestine, Death, Killed, 23 Gazans Killed by Israeli Strikes.

Powered by Info News For You

Comments
Post a Comment