കല്ല്യോട്ട് ജയിക്കുന്ന പാര്‍ട്ടിക്ക് മാത്രം പ്രകടനം നടത്താം: 23നും 24നും ബേക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ 144 പ്രഖ്യാപിക്കും
കാസര്‍കോട് (www.evisionnews.co): ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന ഈമാസം 23ന് വിജയിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പാര്‍ട്ടിയെ മാത്രമാകും കല്ല്യോട്ട് പ്രകടനം നടത്താന്‍ അനുവദിക്കുകയെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ദേശീയതലത്തില്‍ വിജയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് 24ന് പ്രകടനം നടത്താം. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഈമാസം 23, 24 തിയതികളില്‍ 144 പ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
Powered by Info News For You

Comments
Post a Comment