പാതയോരങ്ങളിലെ മാലിന്യം നീക്കാന്‍ തീവ്ര യജ്ഞം വ്യാഴാഴ്ച; 229.8 കിലോമീറ്റര്‍ പാതയോരത്തെ മാലിന്യം നീക്കും

കാസര്‍കോട്: (www.kasargodvartha.com 08.05.2019) ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി ജില്ലയിലെ പ്രധാന പാതയോരങ്ങളില്‍ കുമിഞ്ഞു കൂടിയ മാലിന്യങ്ങള്‍ നീക്കാന്‍ ജില്ലാഭരണ കൂടത്തിന്റെ തീവ്ര ശുചീകരണ യജ്ഞം വ്യാഴാഴ്ച രാവിലെ ഏഴിന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു തലപ്പാടിയിലും കാസര്‍കോട് പ്രസ്‌ക്ലബ് ജംങ്ഷന് സമീപം എഡിഎം സി ബിജുവും കാലിക്കടവ് സബ്കളക്ടര്‍ അരുണ്‍ കെ വിജയനും ഉദ്ഘാടനം ചെയ്യും. 76.8 കിലോമീറ്റര്‍ ദേശീയ പാതയിലെയും 29 കിലോമീറ്റര്‍ കെ എസ് ടി പി റോഡിലെയും 33 കിലോമീറ്റര്‍ സംസ്ഥാന പാതയിലെയും 91 കിലോമീറ്റര്‍ പ്രധാന ജില്ലാ റോഡുകളിലെയും വശങ്ങളിലുള്ള മാലിന്യങ്ങളാണ് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്യുക.


സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, എന്‍ എസ് എസ് വളണ്ടിയര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍,യൂത്ത് ക്ലബുകള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് രാവിലെ ഏഴു മുതല്‍ രാവിലെ 9.30 മാലിന്യങ്ങള്‍ നീക്കം ചെയ്യുക. ഇവര്‍ക്കാവശ്യമായ മാസ്‌ക്, കൈയ്യുറ, ചാക്ക് എന്നിവ ശുചിത്വമിഷനില്‍ നിന്നും നല്‍കും. ആരോഗ്യപരിരക്ഷ ഉറപ്പു വരുത്തുന്നതിന് ആരോഗ്യ വകുപ്പും രംഗത്തുണ്ടാകും. ഇവ ശേഖരിച്ച് ചീമേനിയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍, പിലിക്കോട് റീജിയണല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം, സീതാംഗോളി കിന്‍ഫ്ര എന്നീ സ്ഥാപനങ്ങളുടെ സമീപത്തുള്ള സര്‍ക്കാര്‍ ഭൂമിയില്‍ താല്‍ക്കാലികമായി സൂക്ഷിച്ച് പിന്നീട് സംസ്‌കരിക്കും.

ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ പ്രത്യേക നിര്‍ദേശപ്രകാരം ശുചിത്വമിഷന്റെ മേല്‍നോട്ടത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് തീവ്ര ശുചിത്വ യജ്ഞം നടക്കുന്നത്. ദേശീയ പാതയോരങ്ങളിലെ ശുചീകരണപ്രവര്‍ത്തനങ്ങളുടെ നിരീക്ഷണ ചുമതല പിഡബ്ല്യൂഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (റോഡ് വിഭാഗം), കെഎസ്ടിപി പാതയോരം ശുചീകരണത്തിന്റെ ചുമതല ഹരിതകേരളം ജില്ലാ കോഡിനേറ്റര്‍, സംസ്ഥാന പാതയോരത്തിന്റേത് ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ക്കും മറ്റു പ്രധാന റോഡുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണ ചുമതല പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ എന്നിവര്‍ക്കാണ്. ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.


Keywords: Kasaragod, news, District, Collectorate, Press Club, National highway, Student, Youth, Top-Headlines, Health Care Program will be conducted on 9th May


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?